X

ഒമിക്രോണ്‍ പീഡനം;മഞ്ചേരി മെഡിക്കല്‍ കോളജില്‍ അധികൃതരുടെ അനാസ്ഥ

ഒമിക്രോണിന്റെ പേരില്‍ യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിര്‍ത്തിയത് ഒമ്പത് ദിവസം. നെഗറ്റീവായിട്ടും രേഖ നല്‍കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായില്ലെന്ന് പരാതി. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് ഒമിക്രോണ്‍ നിരീക്ഷണത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോഴിക്കോട് കാളാണ്ടിതാഴത്തെ യുവതിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

പോളണ്ടില്‍ യു.ജിക്ക് പഠിക്കുന്ന 20-കാരി 19നാണ്് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ ഇറങ്ങുന്നത്. വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റ് നടത്തിയതില്‍ പോസിറ്റീവായി. ഇവര്‍ക്കൊപ്പം യൂറോപ്പില്‍ നിന്നും വന്ന മറ്റു 23 യാത്രക്കാര്‍ക്കും നെഗറ്റീവ് ആയിരുന്നു. കരിപ്പൂരില്‍ 2500 രൂപ നല്‍കിയാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയത്. ഇതില്‍ ഒരു ടെസ്റ്റ് ഒമിക്രോണ്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഒമിക്രോണ്‍ ടെസ്റ്റ് റിസള്‍ട്ട് നാല് ദിവസത്തിനുള്ളില്‍ വരുമെന്നും അതുവരെ നിരീക്ഷണത്തില്‍ കഴിയണമെന്നുമാണ് മെഡിക്കല്‍ കോളജില്‍ നിന്നും നിര്‍ദേശിച്ചത്. ഇതനുസരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും റിസള്‍ട്ട് നല്‍കിയില്ല. കുടുംബം അന്വേഷിച്ചപ്പോള്‍ ക്രിസ്മസ് അവധിയായതിനാലാണ് ഫലം വരാന്‍ വൈകുന്നതെന്ന മറുപടിയാണ് ലഭിച്ചത്.

ഇതിനിടയില്‍ മഞ്ചേരിയില്‍ ഒമിക്രോണ്‍ സംശയിക്കപ്പെട്ട് നിരീക്ഷണത്തില്‍ പലരും വരികയും അവരുടെ ഫലം മൂന്ന് ദിവസം കൊണ്ട് തന്നെ നെഗറ്റീവായി മടങ്ങുകയും ചെയ്തു. എന്നാല്‍ 20-കാരിക്ക് എട്ട് ദിവസം കഴിഞ്ഞ് ലക്ഷണങ്ങളൊന്നുമില്ലാതിരിന്നിട്ടും ഇന്നലെയാണ് ഒമിക്രോണ്‍ നെഗറ്റീവാണെന്ന് അറിയിച്ചത്. ഇതോടൊപ്പം മതിയായ രേഖയും നല്‍കിയില്ല. മൂന്നോ, നാലോ ദിവസം നിരീക്ഷണത്തില്‍ മതിയെന്ന് ധരിപ്പിച്ച ഒമ്പത് ദിവസം പിന്നിട്ട ശേഷം നെഗറ്റീവാണെന്ന് അറിയിക്കുകയും എന്നാല്‍ അതിന് രേഖ നല്‍കാതിരിക്കുകയും ചെയ്തതോടെ യുവതിയും കുടുംബവും പരാതിയുമായി രംഗത്തെത്തി.

 

 

 

web desk 3: