ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ ഓംപുരിയുട മരണം കൊലപാതകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരക്ഷാ ഉപദേഷ്ടാവ് അതിജ് ദോവലും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പാക് മാധ്യമം. പാക്കിസ്താനിലെ ബോള്‍ടിവിയാണ് മരണത്തെക്കുറിച്ചുള്ള അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

download

ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ഓംപുരി പാക് താരങ്ങളെ അനുകൂലിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് വിശദീകരണം. ബോള്‍ ടിവിയിലെ വാര്‍ത്താവതാരകനായ അമീര്‍ ലിയാഖത്ത് ആണ് ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ദോവലിന്റെ വീട്ടിലേക്ക് ഓംപുരിയെ ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നും ഓംപുരിയെ വിവസ്ത്രനാക്കിയെന്നും ചാനല്‍ പറയുന്നു. തലയിണ വെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് കൊലപാതകത്തെകുറിച്ചുള്ള കണ്ടെത്തല്‍. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു തന്നെയാണ് വീഡിയോ. മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവമെന്നും ചാനല്‍ പറയുന്നു. അടുത്തത് സല്‍മാന്‍ഖാന്‍, ഫവദ് ഖാനുമാണെന്നും പറയുന്നുണ്ട്. ഓംപുരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുവരെ തെറ്റായി നല്‍കിയിരിക്കുകയാണ് ചാനല്‍.

എന്നാല്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി ചാനല്‍ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഓംപുരിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വാര്‍ത്ത നല്‍കിയ മാധ്യമം മാപ്പ് പറയണമെന്നതാണ് ഉയര്‍ന്നുവരുന്ന ആവശ്യം. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹൃദയാഘാതം മൂലം ഓംപുരി മരിക്കുന്നത്.

watch video:

https://www.youtube.com/watch?v=rNO5rRBJJuI