X

ഓപ്പറേഷന്‍ ബേലൂർ മഖ്‌ന വീണ്ടും തുടങ്ങി, ആനയെ ട്രാക്ക് ചെയ്തു;

മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ആനയെ ട്രാക്ക് ചെയ്തതായി വനം വകുപ്പ് വ്യക്തമാക്കി. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളത്. ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.

ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രാക്കിങ് ടീം വനത്തിലുണ്ട്. മരത്തിന് മുകളില്‍ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോയെന്നും ശ്രമിക്കുന്നുണ്ട്.

ഇന്നലെ കുങ്കിയാനകളെ വെച്ച് ആനയെ പിടികൂടാനായിരുന്നു ശ്രമിച്ചിരുന്നത്. അതിനുള്ള ശ്രമവും നടത്തുമെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, ദൗത്യസംഘത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.

നാല് കുംകിയാനകളെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. ഇവയെ മണ്ണുണ്ടി കോളനിയുടെ ഭാഗത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉള്‍വനത്തിലൂടെയാണ് കുംകികളെ കൊണ്ടുപോയത്.

webdesk14: