kerala
ഓപ്പറേഷന്‍ ബേലൂർ മഖ്‌ന വീണ്ടും തുടങ്ങി, ആനയെ ട്രാക്ക് ചെയ്തു;
ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രാക്കിങ് ടീം വനത്തിലുണ്ട്
മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ആനയെ ട്രാക്ക് ചെയ്തതായി വനം വകുപ്പ് വ്യക്തമാക്കി. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളത്. ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.
ആനയെ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ട്രാക്കിങ് ടീം വനത്തിലുണ്ട്. മരത്തിന് മുകളില്‍ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാന്‍ കഴിയുമോയെന്നും ശ്രമിക്കുന്നുണ്ട്.
ഇന്നലെ കുങ്കിയാനകളെ വെച്ച് ആനയെ പിടികൂടാനായിരുന്നു ശ്രമിച്ചിരുന്നത്. അതിനുള്ള ശ്രമവും നടത്തുമെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, ദൗത്യസംഘത്തിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.
നാല് കുംകിയാനകളെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. ഇവയെ മണ്ണുണ്ടി കോളനിയുടെ ഭാഗത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉള്‍വനത്തിലൂടെയാണ് കുംകികളെ കൊണ്ടുപോയത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
