X

ഓഖി ചുഴലിക്കാറ്റ്; മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു:രമേശ് ചെന്നിത്തല

തിരുവനന്തപുരം :കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നും ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിതല.

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചെങ്കിലും അത് അവഗണിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. ഈ നീക്കം കടുത്ത വീഴ്ചയാണ്. സാധരണ ഗതിയില്‍ എല്ലായിടങ്ങളിലും ചുഴലിക്കാറ്റ് വീശുന്ന സാഹചര്യമുണ്ടായാല്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ദുരിത മേഖലയിലെ ജനങ്ങളെ ഒഴിപ്പുന്നതുള്‍പ്പടെയുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളാണ് പതിവ്.

എന്നാല്‍ ഇവിടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുന്നതിന് പോലും ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചുഴലിക്കാറ്റ് ആഞ്ഞടിച്ച ശേഷവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം പുന്തുറയിലെ ജനങ്ങളുടെ പരിഭ്രാന്തി മുഖ്യമന്ത്രിയെ അറിയിച്ചതായും ഇവിടെ അടിയന്തരമായി കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

chandrika: