X
    Categories: MoreViews

യു.പി തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ബി.ജെ.പി ക്ക് നേട്ടം

ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിര്‍ണ്ണായക ജയം. മുനിസിപ്പല്‍ പോസ്റ്റിലേക്ക് തെരെഞ്ഞെടുപ്പ് നടന്ന പതിനാറു മണ്ഡലങ്ങളില്‍ പതിനാലിടത്തും ബി.ജെ.പി മേയര്‍സ്ഥാനമുറപ്പിച്ചു. വോട്ടെണ്ണുന്നതിന്റെ ആദ്യമണിക്കൂറുകളില്‍ ബി.എസ്.പി വലിയ ആറു മുന്‍സിപ്പല്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും രണ്ടിടത്തേ അവര്‍ക്ക് വിജയിക്കാനായുള്ളൂ.

അലിഗഢ്, മുറാദാബാദ്, ഗോരഖ്പൂര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് ആധിപത്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപാടും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണ് ഉത്തര്‍ പ്രദേശിലെ വന്‍വിജയത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നൂറുശതമാനം വിജയം നേടുമെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

യോഗി അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വലിയ പരീക്ഷണമായിരുന്നു ഈ തെരഞ്ഞെടുപ്പ്. 652 ലേറെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നു എഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 52.4 ശതമാനം പേരാണ് സമ്മതിദായകവകാശം വിനിയോഗിച്ചത്. മുന്‍വര്‍ഷത്തേക്കാളും ആറു ശതമാനം കൂടുതലവാണിത്. 3.36 കോടി പേരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. 32,269 പോളിങ് ബൂത്തുകളിലായാണ് തെരെഞ്ഞെടുപ്പ്.

അയോദ്ധ്യയില്‍ വെച്ചാണ് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബി.ജെ.പി യുടെ വിജയം ചിരിത്രപരമായ വികസനങ്ങള്‍ കൊണ്ടു വരുമെന്നാണ് യോഗി അയോദ്ധ്യയില്‍ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്ത് വികസന നയങ്ങള്‍ വീണ്ടും വിജയിച്ചിരിക്കുന്നു എന്നായിരുന്നു ഫലം പുറത്തു വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. യു.പി യിലെ വോട്ടര്‍മാര്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ട്വീറ്റില്‍ നന്ദി അറിയിച്ചു. . ഈ വിജയം ബി.ജെ.പിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്സിനെയും രാഹുല്‍ ഗാന്ധിയെ പേരെടുത്തും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ സ്വന്തം സീറ്റു പോലും സംരക്ഷിക്കാനായില്ലെന്ന് മോദി പരിഹസിച്ചു. രാഹുല്‍ രാഷ്ട്രീയത്തില്‍ ഇനി തുടരണമോ എന്ന കാര്യവും ആലോചിക്കേണ്ടതാണെന്നായിരുന്നു പ്രധാനമമന്ത്രിയുടെ പരിഹാസം.

chandrika: