X

ഗുണ്ടാആക്രമണം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

തിരുവനന്തപുരം: ഗുണ്ടാ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ശൂന്യവേളയുടെ തുടക്കത്തില്‍ പിടി തോമസ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. കൊച്ചിയിലെ  ഗുണ്ടാ ആക്രമണങ്ങള്‍ക്ക് കണ്ണൂര്‍ ബന്ധമുണ്ടെന്ന് പിടി തോമസ് പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് ഇത്തരം ഗുണ്ടകളുമായി ഉറ്റബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഗുണ്ടകള്‍ക്ക് സംരക്ഷണ കവചം ഒരുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗുണ്ടാ സംഘങ്ങളോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Web Desk: