Connect with us

More

അഡാര്‍ ലവ്വിലെ ഗാനം; മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് എരിഞ്ഞോളി മൂസ

Published

on

അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ എന്ന് തുടങ്ങുന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പ്രതികരണവുമായി പ്രശസ്തഗായകന്‍ എരിഞ്ഞോളി മൂസ. ഇത് വിവാദമാക്കുന്നതിന് പിന്നില്‍ മാര്‍ക്കറ്റിംഗ് തന്ത്രമാണെന്നും ഈ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടാക്കാന്‍ വേണ്ടി മതമൗലീകവാദമെന്നും മറ്റും പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നതിനോട് യോജിപ്പില്ലെന്നും ആദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.എം.എ ജബ്ബാര്‍ എഴുതിയ
‘മാണിക്യാ മലരായ ബീവി’ എന്ന് തുടങ്ങുന്ന ഗാനം ആദ്യമായി പാടിയ വ്യക്തിയാണ് എരിഞ്ഞോളി മൂസ.

ചിത്രത്തിലെ ഗാനം ഇസ്‌ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തതിന് പിന്നാലെ ഈ ഗാനം പിന്‍വലിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് പാട്ടിന്റെ സ്വീകാര്യത പരിഗണിച്ച് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയെന്ന് സംവീധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നു. ഗാനത്തിന് പിന്തുണയുമായി മുഖ്യമന്ത്രിയടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

അതേസമയം ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഒരു ഗാനം ഒഴിവാക്കാന്‍ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്കെതിരെ ജാമ്യമില്ലാ കേസ് നല്‍കില്ലെന്ന് സംഗീത സംവിധായകന്‍ കൂടിയായ ഷാന്‍ റഹ്മാന്‍ പറഞ്ഞു.

ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയ സന്ദര്‍ഭവും രീതിയുമാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് ഈ ഗാനത്തിനെതിരെ ഫലക്‌നുമ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം വൃണപ്പെടുത്തുന്നതാണ് ഗാനചിത്രീകരണം എന്നാണ് ആക്ഷേപം.

ഇതേസമയം, യൂട്യൂബില്‍ ഗാനം പുതിയ ചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഒന്നരകോടിയോളം പേരാണ് ഗാനം കണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാഫിര്‍ പോസ്റ്റ് വ്യാജം: നിര്‍മിച്ചത് ലീഗ് പ്രവര്‍ത്തകനല്ലെന്ന് തെളിഞ്ഞു

Published

on

കണ്ണൂർ: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പ്രചരിച്ച കാഫിർ പോസ്റ്റർ വ്യാജമെന്ന് കണ്ടെത്തൽ. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമല്ല പോസ്റ്റർ നിർമിച്ചത് എന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസിമിന്റെ പേരിലാണ് സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയെ കാഫിറെന്ന് വിശേഷിപ്പിച്ച് ലീഗ് പോസ്റ്റർ ഇറക്കിയെന്നായിരുന്നു പരാതി.

Continue Reading

crime

അബുദാബി- കൊച്ചി എയർ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ച പ്രവാസി മലയാളി അറസ്‌റ്റിൽ

പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല

Published

on

അബുദാബി: കൊച്ചി-എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിനുള്ളിൽ പുക വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന കടമക്കുടി സ്വദേശി ജോബ് ജെറിനെയാണ് അറസ്റ്റ് ചെയ്തത്.

പുകവലിക്കരുതെന്ന് എയർഹോസ്റ്റ്സ് നിർദ്ദേശിച്ചിട്ടും ഇയാൾ അനുസരിച്ചില്ല. തുടർന്ന് പൈലറ്റ് വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിന് രേഖാമൂലം പരാതി നൽകിയതിനെത്തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് എത്തി അറസ്റ്റ് ചെയ്തത്.

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

Published

on

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.

മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തതിനാൽ ഒഴിവുവരുന്ന സീറ്റുകളും ചേർത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്. രണ്ടാം അലോട്മെന്റ് കഴിഞ്ഞപ്പോൾ പട്ടികവർഗ സംവരണ വിഭാഗത്തിൽമാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തിൽ 15,696 സീറ്റും.

ഈ സീറ്റുകൾ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡൽ ​റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം

Continue Reading

Trending