ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ മഹ്മൂദ് അക്തര്‍ പിടിയില്‍. അതീവ പ്രധാനമുള്ള പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചതിനാണ് ഡല്‍ഹി പൊലീസ് അക്തറിനെ പിടികൂടിയിരിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റെന്നറയിയുന്നു. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് പാക് ഹൈകമ്മീഷനിസലെ ചില ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു. പാക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഇന്ന് 11.30ന് ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.