X

‘ഇരട്ട സെഞ്ച്വറികള്‍ക്കും’ ആതിഥേയരെ രക്ഷിക്കാനായില്ല ; പാകിസ്ഥാന് 14 റണ്‍സ് ജയം

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് വിജയലക്ഷ്യം രണ്ടു സെഞ്ചുറികളുടെ ബലത്തിലും മറികടക്കാനാകാന്‍ കഴിയാതെ പോയ ഇംഗ്ലണ്ടിന്, സ്വന്തം കാണികള്‍ക്കു മുന്നില്‍ നിരാശപ്പെടുത്തുന്ന തോല്‍വി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് നഷ്ടമാക്കിയ ഇംഗ്ലണ്ട് പാക്കിസ്ഥാനോട് തോറ്റത് 14 റണ്‍സിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ്. ഈ ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറും ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും. മറുപടി ബാറ്റിങ്ങില്‍ ജോ റൂട്ട് (107), ജോസ് ബട്‌ലര്‍ (103) എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ പൊരുതി നോക്കിയെങ്കിലും 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിനായുള്ളൂ.
പാക്കിസ്ഥാനായി വഹാബ് റിയാസ് 10 ഓവറില്‍ 82 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷതാബ് ഖാന്‍ 10 ഓവറില്‍ 63 റണ്‍സ് വഴങ്ങിയും മുഹമ്മദ് ആമിര്‍ 10 ഓവറില്‍ 67 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

web desk 3: