Connect with us

kerala

പാലക്കാട്ട് നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു; ചോര വാര്‍ന്ന് വേദന കൊണ്ട് പുളഞ്ഞ് മഹാദേവന്‍

Published

on

പാലക്കാട് എടക്കുറിശ്ശി തമ്പുരാന്‍ ചോലയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടന്‍ മഹാദേവനെന്ന ആനയെയാണ് വെള്ളിയാഴ്ച രാത്രി 11: 30യോടെയായിരുന്നു ആക്രമണമുണ്ടായത്. കൊമ്പുകൊണ്ടുള്ള കുത്തില്‍ ആനയുടെ ചെവിക്കും മുന്‍കാലിനും സാരമായി പരിക്കേറ്റു. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കല്ലടിക്കോട് വനമേഖലയില്‍ നിന്നെത്തിയ ആനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.

പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദം കേട്ട് ഓടിയെത്തിയ പാപ്പാന്മാര്‍ മണ്ണാര്‍ക്കാട് ആര്‍ആര്‍ടിയെ അറിയുക്കകയായിരുന്നു. മണ്ണാര്‍ക്കാട് നിന്നെത്തിയ ആര്‍ആര്‍ടി സംഘം പടക്കം പൊട്ടിച്ച ശേഷമാണ് കാട്ടാനക്കൂട്ടം പിരിഞ്ഞ്‌പോയത്.

GULF

ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം

Published

on

ദുബൈ: ദുബൈ കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോരുത്തരുടെയും ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

അബ്ദുല്ലത്തീഫ് പനമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി അന്‍വരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കല്‍, ബാസിത്, അന്‍വറുള്ള ഹുദവി, ജലീല്‍ ചെര്‍പ്പുളശ്ശേരി ആശംസ നേര്‍ന്നു. യൂസഫ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.

Continue Reading

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

Trending