X

പാലക്കാട് വീടിനുള്ളിൽ സ്ഫോടനത്തിൽ ഒരു മരണം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

പാലക്കാട് കേരളശ്ശേരിയിലെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡ്‌ഡിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. യക്കിക്കാവിൽ രാവിലെ അബ്​ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് സ്ഫോടനം നടന്നത്.
വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

webdesk15: