X

15 തദ്ദേശ വാര്‍ഡുകളില്‍ ജനുവരി നാലിന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനഞ്ച് തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ 2017 ജനുവരി നാലിന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒന്‍പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/നിയോജക മണ്ഡലം എന്ന ക്രമത്തില്‍:
തിരുവനന്തപുരം- കരകുളം ഗ്രാമപഞ്ചായത്ത്- 10 കാച്ചാണി, കൊല്ലം-മുനിസിപ്പല്‍ കോര്‍പറേഷന്‍- 12 തേവള്ളി, പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്- 04 കണ്ണങ്കര, ആലപ്പുഴ-പുറക്കാട് ഗ്രാമപഞ്ചായത്ത്- 13 ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത്- 02 ചെറുകാലികായല്‍, കോട്ടയം- മുത്തോലി ഗ്രാമപഞ്ചായത്ത്-12 തെക്കുംമുറി, എറണാകുളം- കൂവപ്പടി ഗ്രാമപഞ്ചായത്ത്-10 കൂവപ്പടി സൗത്ത്, പാലക്കാട്- കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്-07 അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്ത്-14 പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്ത്-08 മങ്കര ആര്‍.എസ്, കോഴിക്കോട്- തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-09 മറിയപ്പുറം, കണ്ണൂര്‍- കണ്ണപുരം ഗ്രാമപഞ്ചായത്ത്-09 മൊട്ടമ്മല്‍, ചെറുപുഴ ഗ്രാമപഞ്ചായത്ത്-08 രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത്-16 പടന്നക്കര, കാസര്‍കോട്- മീഞ്ച ഗ്രാമപഞ്ചായത്ത്-11 മജിബയല്‍.
മാതൃകാപെരുമാറ്റച്ചട്ടം നവംബര്‍ 30ന് നിലവില്‍ വന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 14. പത്രികകളുടെ സൂക്ഷ്മ പരിശോധന 15നും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി 17നുമാണ്.വോട്ടെടുപ്പ് 2017 ജനുവരി 4ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. ജനുവരി 5നാണ് വോട്ടെണ്ണല്‍.

chandrika: