Connect with us

india

76 ലക്ഷത്തോളം മഹാരാഷ്ട്രയില്‍ അധികവോട്ടുകളെന്ന് പരകാല പ്രഭാകര്‍; ‘സമയം കഴിഞ്ഞിട്ടും എട്ട് ശതമാനം പോളിങ് നടന്നു’

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുള്ളത്.

Published

on

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തു വരുന്നതിനിടെ പോളിങ് കണക്കുകളില്‍ വന്‍ പൊരുത്തക്കേടുകളുണ്ടെന്ന റിപ്പോര്‍ട്ട് ‘ദ വയര്‍’ പുറത്തുവിട്ടു. ഔദ്യോഗിക സമയം കഴിഞ്ഞിട്ടും എട്ട് ശതമാനത്തോളം അധിക പോളിങ് നടക്കുകയും ഇതുവഴി 76 ലക്ഷത്തോളം അധികവോട്ട് വരികയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകറാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട ഔദ്യോഗിക പോളിങ് കണക്കുകളിലെ പൊരുത്തക്കേടുകള്‍ തുറന്നുകാട്ടുന്നത്.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് കമീഷന്റെ ക്ലോസ്അപ് പോളുകളും അന്തിമ കണക്കും തമ്മില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 20ന് വൈകിട്ട് അഞ്ചിന് മഹാരാഷ്ട്രയില്‍ 58.22 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേദിവസം രാത്രി 11.30 ആയപ്പോഴേക്കും ഇത് 65.02 ശതമാനം ആയി ഉയര്‍ന്നു. 23ന് വോട്ട് എണ്ണുന്നതിന് മുമ്പ്, ഇത് 66.05% ആയി ഉയര്‍ന്നു. അതായത് പോളിങ് 7.83 ശതമാനം വര്‍ധിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് മൊത്തം 5,64,88,024 പേര്‍ വോട്ട് ചെയ്തിരിക്കും. രാത്രി 11.30 ആയപ്പോഴേക്കും പോളിങ് 65.02% ആയി ഉയര്‍ന്നു, ഇതോടെ ആകെ 6,30,85,732 പേര്‍ വോട്ടു ചെയ്‌തെന്നായി.

ഇതോടെ വൈകുന്നേരം 5 നും 11.30 നും ഇടയില്‍, മൊത്തം വര്‍ധന 65,97,708 ആണ്. ഏകദേശം 66 ലക്ഷമെന്ന് കൂട്ടാം. എന്നാല്‍, വര്‍ധന അവിടെ അവസാനിച്ചില്ല. വോട്ടെണ്ണലിന് ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ വീണ്ടും 9,99,359 വോട്ടിന്റെ വര്‍ധനയുണ്ടായി. അതായത് ഏകദേശം 10 ലക്ഷം. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് 12 മണിക്കൂര്‍ മുമ്പ്, മൊത്തം വര്‍ധന 75,97,067 ആയി. ഏകദേശം 76 ലക്ഷം.

തെരഞ്ഞെടുപ്പു കമീഷന്റെ ചരിത്രത്തില്‍ ഇതുവരെ താല്‍ക്കാലിക കണക്കും അന്തിമ കണക്കും തമ്മിലുള്ള വ്യത്യാസം ഒരിക്കലും ഒരു ശതമാനം കവിഞ്ഞിട്ടില്ല. എല്ലായ്‌പോഴും ഒരു ശതമാനത്തില്‍ താഴെയാണ് വ്യത്യാസമുണ്ടാകുന്നത്. എന്നാല്‍, മഹാരാഷ്ട്രയില്‍ താല്‍ക്കാലിക കണക്കിനും അന്തിമ കണക്കിനും ഇടയില്‍ 7.83 ശതമാനത്തിന്റെ വ്യത്യാസമാണ് വന്നത്.

അഞ്ച് മണിക്ക് ശേഷം അധികമായി വന്നത് 76 ലക്ഷം വോട്ടുകള്‍. ഒരു ബൂത്തില്‍ ശരാശരി 1000 മുതല്‍ 1200 വരെ വോട്ടുകളാണുള്ളത്. 58.22 പേര്‍ അഞ്ച് മണിക്കകം വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമീഷന്‍ പറയുന്നു. അഞ്ച് മണിക്ക് ഗേറ്റ് അടച്ചതിനു ശേഷം ഇത്രയധികം വോട്ട് വീണ്ടും വന്നെന്ന കണക്കില്‍ വലിയ പൊരുത്തക്കേടുണ്ട്.

തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ പ്രക്രിയയും കമീഷന് വിഡിയോഗ്രാഫ് ചെയ്യേണ്ടിവരും. വിവിപാറ്റ് സ്ലിപ്പുകളും കണക്കെടുക്കണം. എന്നാല്‍, വിഡിയോഗ്രാഫ് എവിടെ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമീഷന് മറുപടിയില്ല. കമീഷന്‍ ഒരു വിശദീകരണവും നല്‍കുന്നില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയപ്പോഴും മറുപടി ഉണ്ടായിരുന്നില്ലെന്ന് പരകാല പ്രഭാകര്‍ അഭിമുഖത്തില്‍ പറയുന്നു. ഇതേ സമയത്തു തന്നെ വോട്ടെടുപ്പു നടന്ന ഝാര്‍ഖണ്ഡില്‍ അഞ്ച് മണിക്കും രാത്രി 11.30നുമുള്ള പോളിങ് ശതമാനത്തിലെ വ്യത്യാസം 1.79 ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

india

എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടം; ഐപിഎസ് ഓഫീസര്‍ മരിച്ചു

ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

Published

on

കര്‍ണാടകയില്‍ എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍ പെട്ട് ഐപിഎസ് ഓഫീസര്‍ മരിച്ചു. പ്രബോഷണറി ഐപിഎസ് ഓഫീസറാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

വാഹനം ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക വാഹനത്തില്‍ മൈസൂരുവില്‍ നിന്ന് ഹാസനിലേക്ക് പോകുന്ന വഴിമദ്ധ്യേ ആണ് അപകടം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹര്‍ഷ് ബര്‍ധനെ വിദഗ്ദ ചികിത്സകള്‍ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനിക്കെ ആയിരുന്നു അന്ത്യം. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചായിരുന്നു ജീപ്പ് നിന്നത്.

മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്‍ധന്‍.

 

 

Continue Reading

india

തമിഴ്‌നാട്ടില്‍ കനത്ത മഴ; നിര്‍ത്തിയിട്ട ബസ്സുകള്‍ ഒലിച്ചുപോയി

ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്

Published

on

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്തമഴ തുടരുകയാണ്. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.പോച്ചമ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലും വെള്ളം കയറി.

കനത്ത മഴയില്‍ തിരുവണ്ണാമലൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.

ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

 

 

 

Continue Reading

india

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്;തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം

9 ജില്ലകളില്‍ സ്‌കൂള്‍ അവധി, 10 ട്രെയിനുകള്‍ റദ്ദാക്കി

Published

on

ചെന്നൈ: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ആഞ്ഞുവീശിയതോടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 13 ആയി. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് എന്‍ഡിആര്‍എഫ് സംഘം രാവിലെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഒന്‍പത് ജില്ലകളില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കി. അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. ചെന്നൈ, കോയമ്പത്തൂര്‍ അടക്കം 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചെന്നൈ – നാഗര്‍കോവില്‍ വന്ദേഭാരത് അടക്കം 10 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. അഞ്ച് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയപ്പോള്‍ 10 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

ഫിന്‍ജാല്‍ ദുര്‍ബലമായെങ്കിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴക്കെടുതി തുടരുകയാണ്. വിഴുപ്പുറം, കടലൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍ , കൃഷ്ണഗിരി, റാണിപ്പെട്ട് , തിരുപ്പത്തൂര്‍, ധര്‍മ്മഗിരി ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. തിരുവണാമലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് ഏഴ് പേര്‍ കുടുങ്ങിയെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്.

വിഴുപ്പുറത്ത് പെട്രോളില്‍ വെളളം കലര്‍ന്നെന്ന പരാതിയെ തുടര്‍ന്ന് അടച്ചിട്ട പമ്പുകളില്‍ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം ഇന്നും രക്ഷാദൗത്യം തുടരും.

 

Continue Reading

Trending