kerala

ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞത് അമിത വേഗതയിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് നിഗമനം

By webdesk15

March 28, 2023

ശബരിമല തീർത്ഥാടകർ സഞ്ചാരിച്ച ബസ് മറിഞ്ഞ സംഭവത്തിന് കാരണമായത് അമിത വേഗതയെന്ന് സംശയം. വളവിൻ്റെ ഭാഗത്ത് ബ്രെയിക്ക് കിട്ടാതിരുന്നതാവാം അപകടകാരണമെന്നാണ്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി പി പ്രസാദ് പറഞ്ഞു. ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താൻ പ്രാഥമിക പരിശോധനയിൽ കഴിഞ്ഞില്ല.

അപകട സമയത്ത് ബസിൽ 64 മുതിർന്നവരും എട്ട് കുട്ടികളുമടക്കം 72 പേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മയിലാട്‌തുറയിൽ നിന്നുള്ള അയ്യപ്പ ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ നാട്ടിലേക്ക് പോകും വഴിയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കോട്ടയത്തും പത്തനംതിട്ടയിലുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിന്റെ ഡ്രൈവറാണ് ഇതെന്നാണ് സംശയം.പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇലവുങ്കൽ നിന്ന് കണമല പൊകുന്ന വഴി നാറാണൻ തോടിന് സമീപമാണ് ഇന്ന് ഉച്ചയ്ക്ക് ബസ് കൊക്കയിലേക്ക് മറിഞ്ഞു അപകടമുണ്ടായത്