തിരുവനന്തപുരം: തുടര്‍ച്ചയായ 13ാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. ഇന്ധനവിലയില്‍ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്.

ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90.85 ആയി. ഡീസല്‍ ലിറ്ററിന് 85.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്.