പത്തനംതിട്ട: മാര്‍ത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അന്തരിച്ചു. 104 വയസ്സായിരുന്നു. പത്തനംതിട്ടയിലെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം തിരുവല്ലയിലെ അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്‌കാരം നാളെ.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ലയിലെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. മൂത്രത്തിലെ അണുബാധ ഏറ്റ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.എട്ടുവര്‍ഷത്തോളം മാര്‍ത്തോമാ സഭയെ നയിച്ചു. 2018 രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.