X

ധൂര്‍ത്തും ആഢംബരവുമായി പിണറായി ബ്രിട്ടനില്‍

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകാതെ സംസ്ഥാനം നട്ടംതിരിയുന്ന ഘട്ടത്തില്‍ വിദേശയാത്രാ ആഘോഷം പൊടിപൊടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനിടെ നേരത്തെതന്നെ തുടങ്ങിവെച്ച ചില നിക്ഷേപ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിയുടെ വിദേശയാത്ര സംസ്ഥാനത്തേക്ക് വന്‍ നിക്ഷേപം കൊണ്ടുവരുമെന്ന പ്രചാരണവും പൊടിപൊടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും വിവിധ വകുപ്പുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പി.ആര്‍ സംവിധാനങ്ങള്‍ വഴിയാണ് ഇത്തരം പ്രചാരണം.

സംസ്ഥാനം അതിഗുരുതരമായ സമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ആഢംബരവും ധൂര്‍ത്തുമായി മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും നടത്തുന്ന വിദേശയാത്രക്കെതിരെ ഉയരുന്ന ജനരോഷം മറികടക്കാനാണ് നിക്ഷേപ നാടകവുമായി രംഗത്തെത്തുന്നത്. നോര്‍വയിലെ മലയാളികള്‍ കേരളത്തില്‍ നിക്ഷേപത്തിന് സന്നദ്ധതയറിച്ചു, സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു തുടങ്ങിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രിയെ ഓഫീസ് അറിയിക്കുന്നത്. ഈസ്റ്റേണ്‍ കോണ്ടിമെന്‍സില്‍ നോര്‍വീജിയന്‍ കമ്പനി നടത്തുന്ന 150 കോടിയുടെ സ്വകാര്യ വിദേശ നിക്ഷേപത്തെയാണ് സര്‍ക്കാറിന്റെ നേട്ടമായി അവതരിപ്പിക്കുന്നത്. ഈസ്റ്റേണില്‍ നേരത്തെ ഇതേ കമ്പനി 2000 കോടി നിക്ഷേപിക്കുകയും കമ്പനിയുടെ 65 ശതമാനം ഓഹരി സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ച മാത്രമാണ് നോര്‍വീജിയന്‍ കമ്പനിയുടെ സ്വകാര്യ നിക്ഷേപം.

നിയമസഭാ സമുച്ചയത്തില്‍ നടത്തിയ ലോക കേരളസഭയിലെ തീരുമാനങ്ങള്‍ ഒന്നുപോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നിരിക്കെ, കേരള സഭയുടെ യൂറോപ്പ്-യു.കെ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആറര വര്‍ഷത്തിനിടെ അദ്ദേഹവും മന്ത്രിമാരും കൂടി 85 തവണയാണ് വിദേശയാത്ര നടത്തിയത്.

web desk 3: