തിരുവനന്തപുരം: സിനിമ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സിനമാ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആദ്യമാ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് വേണ്ടതെന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. ഏകപക്ഷീയമായി സമരത്തിന് പോകുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ ആദ്യമെ നിലപാടെടുത്തതാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി യോഗം വിളിക്കുമെന്നും സമരത്തിന് പോകരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെന്നും പിണറായി പോസ്റ്റില്‍ പറയുന്നു.

എന്നാല്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വരുമാനം പങ്കുവെക്കുന്ന കാര്യത്തില്‍ ഏകപക്ഷീയമായി ഒരു അനുപാതം പ്രഖ്യാപിക്കുകയും അതില്‍നിന്നു പുറകോട്ടുപോകുന്ന പ്രശ്‌നമില്ലെന്നും അറിയിക്കുകയുമായിരുന്നെന്നും പിണറായി പറഞ്ഞു. അതേസമയം മറ്റു സംഘടനകളെല്ലാം സര്‍ക്കാര്‍ നിലപാടിനോടു യോജിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം