തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍പെട്ട 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം മുഖ്യമന്ത്രി വിതരണം ചെയ്തു.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതവും കുടുംബങ്ങള്‍ക്ക് നല്‍കി.

വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സഹായധനം കൈമാറിയത്. കാണാതായവര്‍ക്കുള്ള സഹായം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസം പൂര്‍ണമായും ഉറപ്പാക്കും. ദുരന്തം ആവര്‍ത്തിക്കാതിരുക്കാന്‍ മുന്‍കരുതല്‍ ഉണ്ടാകും. കടലിലേക്കിറങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സംവിധാനണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25 കുടുബങ്ങളില്‍ നിന്നായി 102 പേര്‍ക്കാണ് സഹായം ലഭിച്ചിരിക്കുന്നത്. ്അതേസമയം, ദുരന്തത്തില്‍ കാണാതായവരെക്കുറിച്ചോ എത്രപേര്‍ ദുരന്തത്തില്‍ മരിച്ചിട്ടുണ്ടെന്നതിനെ കുറിച്ചോ സര്‍ക്കാരിന് വ്യക്തതയില്ല.