തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. മടവൂരിലെ കൊലപാതകം സംബന്ധിച്ചു സംസ്ഥാനത്തു ക്വട്ടേഷന്‍ വളരുന്നുവെന്നു ചൂണ്ടിക്കാട്ടി നിയനസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ മുരളീധരന്‍ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉയര്‍ത്തിയത്.

പാര്‍ട്ടി കമ്മിറ്റിയാണോ സഭയാണോ പ്രധാനം എന്നു സര്‍ക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കണം. പാര്‍ലമെന്റിനോടു പ്രധാനമന്ത്രി മോദി കാട്ടുന്ന ബഹുമാനക്കുറവു പോലെയാണു പിണറായിയുടെ നടപടിയെന്നും മുരളീധരന്‍ തുറന്നടിച്ചു. മുഖ്യമന്ത്രി എവിടെയെന്നു ചോദിച്ചു ശൂന്യവേളയിലാണു പ്രതിപക്ഷം ബഹളമുണ്ടാക്കി.മുഖ്യമന്ത്രിക്കു തിരക്കുണ്ടാകുമെങ്കിലും സഭയിലെത്തേണ്ടതിന്റെ ഗൗരവം തിരിച്ചറിയണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.