More
കെ.എം ഷാജിയെ കള്ളക്കേസെടുത്ത് വേട്ടയാടിയ പിണറായി വിജയന് മാപ്പുപറയണം: എം.കെ മുനീര്‍
പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്

കോഴിക്കോട്: മാഫിയ ഭരണവും ധൂര്‍ത്തും തുറന്നു പറഞ്ഞതിന് രാഷ്ട്രീയ വിദ്വേഷവും പകയുംവെച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് മാപ്പുപറണമെന്ന് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. പിണറായി സര്‍ക്കാറും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡിയും ഒന്നിച്ചു കൈകോര്‍ത്തിട്ടും സുപ്രീം കോടതി ഹര്‍ജി ചവറ്റുകൊട്ടയിലിട്ടത് കനത്ത പ്രഹരമാണ് നല്‍കിയത്. ഈ കളളക്കേസിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അഞ്ചു കോടിയിലേറെയാണ് ചെലഴിച്ചത്. പൊതു പ്രവര്‍ത്തകനോടുളള രാഷ്ട്രീയ വിദ്വേഷത്തിന് അധികാര ദുര്‍വിനിയോഗവും പണം ധൂര്‍ത്തടിക്കലുമാണ് നടന്നത്.
കെ.എം ഷാജി കോഴപ്പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോയെന്ന സുപ്രീം കോടതി ജഡ്ജിമാരുടെ ചോദ്യം, ഹൈക്കോടതി നേരത്തെ തന്നെ കണ്ടെത്തിയ വസ്തുതയാണ്. എന്നിട്ടും മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലുമാരെയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെയുമെല്ലാം അണിനിരത്തി കോടതിയില്‍ കേസ്സുമായി മുന്നോട്ടു പോവാനിയിരുന്നു ശ്രമം. അന്തിമമായി സുപ്രീം കോടതിയും വെറുതെ വിടുമെന്ന് എല്ലാവര്ക്കും ബോധ്യമുണ്ടായിട്ടും കേസ്സില്‍ കുരുക്കി മാനസികമായും സാമ്പത്തികമായും കെ.എം ഷാജിയെ പീഡിപ്പിക്കലായിരുന്നു ലക്ഷ്യം. ഇതുവഴി സര്‍ക്കാറിനെ വിമര്‍ശിക്കുന്ന എല്ലാവര്ക്കും മുന്നറിയിപ്പ് നല്‍കാമെന്നും കണക്കുകൂട്ടി.
2014 ല്‍ അഴീക്കോട് ഹൈസ്കൂളിന് പ്ലസ്.ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് തന്നെ ഗൂഢാലോചനയായിരുന്നു. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതും തുടര്‍ന്ന് ഇ.ഡിക്ക് കൈമാറിയതുമെല്ലാം സംഘപരിവാര്‍ സി.പി.എം യോജിച്ച്് നടപ്പാക്കിയ പദ്ധതിയായിരുന്നു. 2022 ജൂണ്‍ 19 ന് കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിട്ടും പകയോടെ പിന്തുടര്ന്ന് വേട്ടയാടിയപ്പോഴാണ് സുപ്രീം കോടതിയുടെ പ്രഹരം. കെ.എം ഷാജിയോടും കേരളീയ പൊതു സമൂഹത്തോടും പരസ്യമായി മാപ്പു പറയാന്‍ ഇനിയെങ്കിലും പിണറായി വിജയന് തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
india
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

kerala
കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്ജന്
കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്ജന് ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.
കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.
കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന് കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന് എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന് ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്ഫൈന് (2) എന്നിവരാണ് കൊല്ലപ്പെട്ടത്.
kerala
എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി പുതിയ നിയമനം
ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്സൈസ് കമ്മീഷണറാക്കുന്നത്.
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
നിയമ സാധുതയില്ല; ബിഹാര്‍ വോട്ടര്‍ പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്‍
-
india2 days ago
‘ബിജെപി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍; പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര്‍ പുറത്ത്