kerala
പിണറായിക്ക് സമരപ്പേടി
പോലീസിന്റെ സംഘി പ്രീണനം തുറന്നു കാട്ടി നിയമസഭാ മാര്‍ച്ചിന് നേതൃത്വം നല്‍കിയ യു ഡി വൈ എഫ് നേതാക്കളെ റിമാന്‍ഡ് ചെയ്തത് പിണറായിയുടെ സമരപ്പേടി മൂലമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു.

പി .ഇസ്മായില്‍
കോഴിക്കോട്: പോലീസിന്റെ സംഘി പ്രീണനം തുറന്നു കാട്ടി നിയമസഭാ മാര്‍ച്ചിന് നേതൃത്വം നല്‍കിയ യു ഡി വൈ എഫ് നേതാക്കളെ റിമാന്‍ഡ് ചെയ്തത് പിണറായിയുടെ സമരപ്പേടി മൂലമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. യു.ഡി വൈ.എഫ് സംസ്ഥാന സമിതി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പി.ആര്‍.ഡി വകുപ്പ് നിലവിലുള്ളപ്പോള്‍ മുഖ്യമന്ത്രി പി.ആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നതില്‍ ദുരൂഹതയുണ്ട്. പറയാത്ത കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെങ്കില്‍ പി.ആര്‍ ഏജന്‍സിയുടെ പേരില്‍ കേസെടുക്കാന്‍ എന്താണ് തടസമെന്ന് പിണറായി വ്യക്തമാക്കണം. ചോദ്യങ്ങള്‍ക്ക് മറുപടിക്ക് പകരം പരിഹാസ ചിരിയും പുച്ഛഭാവവും മുഖ്യമന്ത്രിക്ക് ഭൂഷണമല്ലന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും സി ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ദേവ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.വൈ.എഫ് നേതാക്കളായ ആഷിക് ചെലവൂര്‍, വൈശാല്‍ കല്ലാട്ട്, വി.ടി നിഹാല്‍, എം പി ഷാജഹാന്‍, സി സിറാജ്, വി അബ്ദുല്‍ ജലീല്‍, എം ടി സൈദ് ഫസല്‍, എസ് വി ഷൗലീക്ക്, ഷഫീക്ക് അരക്കിണര്‍, സമദ് നടേരി, അഫ്‌നാസ് ചോറോട്, സനൂജ് കുരുവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, മന്‍സൂര്‍ മാങ്കാവ്, സിറാജ് കിണാശ്ശേരി, ഐ സല്‍മാന്‍, കുഞ്ഞിമരക്കാര്‍
കെ.കെ റിയാസ്, റിനേഷ് ബാല്‍, പി പി റമീസ്, മുഹമ്മദ് ദിശാല്‍, ആഷിക് കുറ്റിചിറ, ഫാസില്‍ നടേരി, പി എച്ച് ഷമീര്‍ , സി കെ ഷക്കീര്‍, ശിഹാബ് കന്നാട്ടി, മന്‍സൂര്‍ എടവലത്ത്, കെ എം ഹംസ, ഇ ഹാരിസ്, വി പി എ ജലീല്‍, ഷംസീര്‍ പോത്താറ്റില്‍, റിഷാദ് പുതിയങ്ങാടി, ഇ പി സലീം, റഫീക്ക് മാസ്റ്റര്‍, റാഫി മുണ്ടുപറ, ഹകീം മാസ്റ്റര്‍, സിദ്ധീഖ് തെക്കയില്‍, എസ് എം ബാസിത്, നിസാര്‍ പറമ്പില്‍, റഹ്‌മത്ത് കടലുണ്ടി, അന്‍സാര്‍ ഓറിയോണ്‍, മുനീര്‍ പനങ്ങാട്, കോയമോന്‍ പുതിയപാലം, സലാം അരക്കിണര്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
kerala
റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം
റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.
പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.
kerala
സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി
ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.
ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.
മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.
kerala
ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.
മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.
ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍
-
india3 days ago
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍