മലപ്പുറം: വിമാനം വൈകിപ്പിച്ച് യാത്രക്കാരെ ദുരിതത്തിലാക്കിയ എയര്‍ഇന്ത്യയുടെ നടപടിക്കെതിരെ വ്യോമയാന മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലും വിഷയം അവതരിപ്പിച്ചു. എന്ത് നടപടിയെടുക്കുന്നുവെന്ന് കാത്തിരിക്കുകയാണെന്നും നടപടിയില്ലായെങ്കില്‍ തീര്‍ച്ചയായും ഇതിനെതിരെ കോടതിയില്‍ പോകേണ്ടിവരുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എയര്‍ഇന്ത്യ ചെയ്തത് വലിയ തെറ്റാണ്. ഞങ്ങളോട് മാത്രമല്ല, 270 യാത്രക്കാരോട് ചെയ്ത ക്രൂരതയാണിത്. എയ്‌റോബ്രിഡ്ജില്‍ നിന്നും ഫ്‌ളൈറ്റ് മാറ്റിക്കഴിഞ്ഞാല്‍ പിന്നെ വാതില്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കും പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. പൈലറ്റിന്റെ അധികാരമാണ്. അരമണിക്കൂര്‍ അരമണിക്കൂര്‍ എന്ന് പറഞ്ഞ് മൂന്നര മണിക്കൂറോളമാണ് കളഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.