കോഴിക്കോട്: ഐക്യജനാധിപത്യ മുന്നണിയുടെയും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വലിയ ഗുണകാംഷിയായിരുന്നു താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറയാനുള്ളത് ആര്‍ക്കു മുമ്പിലും കൂസലില്ലാതെ പറയുകയും മത വിരുദ്ധതയെ തുറന്ന് എതിര്‍ക്കുകയും ചെയ്തു അദ്ദേഹം.

നേരിട്ടു സംസാരിക്കാനും ഉപദേശങ്ങള്‍ സ്വീകരിക്കാനും പലപ്പോഴും അവസരം ലഭിച്ചിരുന്നു. വിമര്‍ശിക്കുകയും അഭിനന്ദിക്കുയും ചെയ്യുമ്പോഴെല്ലാം ജേഷ്ട സഹോദരന്റെ എന്നപോലെ സ്‌നേഹത്തോടെ മാത്രം പെരുമാറുകയും ചെയ്തു അദ്ദേഹം. പിന്നോക്ക മലയോര മേഖലയുടെ വികസനത്തിന് നല്‍കിയ ഉപദേശ നിര്‍ദേശങ്ങളും ആത്മവിശ്വാസവും എന്നും ഓര്‍മ്മിക്കപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.