X

ഗ്രീന്‍ഫീല്‍ഡ് ഹൈവേ:നീതിക്കായി പ്രതിഷേധം

പാലക്കാട്:വികസനം ജനവിരുദ്ധമായാല്‍ ജനകീയ പ്രതിരോധത്തിലൂടെ ചെറുത്തു തോല്‍പ്പിക്കുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി. ദേശീയ പാത ഇരകളെ സംരക്ഷിക്കുന്ന തരത്തില്‍ പുനരധിവാസ പാക്കേജ് രേഖാമൂലം പ്രഖ്യാപിക്കണം. ഉദ്യോഗസ്ഥര്‍ ദ്രോഹ സമീപനം സ്വീകരിച്ചാല്‍ ജനശക്തി തിരിച്ചറിയുമെന്നും വി.കെ ശ്രീകണ്ഠന്‍ എം.പി. പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവെ ഇരകള്‍ പുനരധിവാസ പാക്കേജിനായി കല്‌ട്രേറ്റിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി

ഗ്രീന്‍ ഫില്‍ഡ് ഹൈവേക്കായി സര്‍ക്കാര്‍ നടത്തിയ സമൂഹിക സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടാന്‍ തയാറാകണം. ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലും കിട പാടവും നഷ്ട്ടമാവുമ്പോഴും അതിവ ലാഘവത്തോടെയാണ് സര്‍ക്കാരുകളും ഉദ്ദ്യോഗസ്ഥരും പദ്ധതിയെ സമീപിക്കുന്നത്. പദ്ധതിയിലെ സുതാര്യമില്ലായ്മയാണ് ചര്‍ച്ചകളില്‍ ഇരകളുടെ ആശങ്ക പരിഹരിക്കാന്‍ കഴിയാത്തത്. ആശങ്കകള്‍ പരിഹരിക്കാതെ അടിച്ചമര്‍ത്തി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ നടപ്പിലാവില്ല. ഇരകള്‍ക്ക് ന്യായമായ സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും വികെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.

പാലക്കാട,് മലപ്പുറം,കോഴിക്കോട് ജില്ലകളിലെ ഇരകളാണ് കലക്‌ട്രേറ്റിന് മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. സമരസമിതി ചെയര്‍മാന്‍ കെ ഇ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ കളത്തില്‍ അബ്ദുള്ള, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി ബാലന്‍ കോണ്‍ഗ്രസ്സ്, മണികണ്ഠന്‍ സി.പി.ഐ , രഞ്ജിത്ത് സിപിഎം, വി ഇ എസ് പ്രതിനിധി എപി മാനു. സമര സമതി ഭാരവാഹികളായ അബ്ദുള്‍ മജീദ്, ദിനേശ് പെനമറ്റ, ഉമ്മര്‍ കുട്ടി കാപ്പന്‍ , കോമു കുട്ടി മുണ്ടശേരി, ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു

web desk 3: