X

പ്ലസ് വണ്‍: രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് നാളെ

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷ നാളെ 10 മണി മുതല്‍ 20/07/2023 വൈകീട്ട് 4 മണി വരെ. അതനുസരിച്ചുള്ള പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ അതുവരെ മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ അവസരം നല്‍കും.

ചേര്‍ന്ന സ്‌കൂളില്‍ത്തന്നെ മറ്റൊരു വിഷയത്തിലേക്കു മാറാനും അപേക്ഷിക്കാം.

മറ്റൊരു സ്‌കൂളില്‍ ഇഷ്ടവിഷയത്തിലേക്കു മാറുന്നതിന് അപേക്ഷിക്കാനും തടസ്സമില്ല.

അപേക്ഷിക്കുന്ന സ്‌കൂളില്‍ സീറ്റൊഴിവുണ്ടാകണമെന്നില്ല. അവിടെനിന്ന് ആരെ ങ്കിലും സ്‌കൂള്‍ മാറിപ്പോവുകയാണെങ്കില്‍ ആ ഒഴിവിലേക്ക് അപേക്ഷകരെ പരിഗണിക്കും.

ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച പൂര്‍ത്തിയായി. അതിനുശേഷം മെറിറ്റ്, സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ക്വാട്ടകള്‍ റിറ്റില്‍ 10,506 സീറ്റ് മിച്ചമുണ്ട്. 3,788 സീറ്റ് സയന്‍സ് ബാച്ചുകളിലാണ്. ഹ്യു മാനിറ്റീസ് 3,017, കൊമേഴ്‌സ് 3,756 എന്നിങ്ങനെയാണു മെറിറ്റില്‍ മിച്ചമുള്ള സീറ്റ്.

webdesk14: