പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  നിയമസഭയിൽ. ഫുൾ എ പ്ലസ് ലഭിച്ചിട്ടും സംസ്ഥാനത്തുടനീളമായി 5812 വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് ലഭിക്കാൻ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. താൽക്കാലിക ബാച്ച് അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും. 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ച ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം കൂട്ടും, മാർജിനിൽ സീറ്റ് വർദ്ധിപ്പിക്കാത്ത ജില്ലകളിൽ 10% സീറ്റ്, സപ്ലിമെന്ററി അലോട്ട്മെന്റ് അടിസ്ഥാനത്തിൽ സയൻസിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കും,തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ അറിയിച്ചത്.

എന്നാൽ അതേസമയം നടപടിക്രമങ്ങൾ പ്രവേശനത്തിൽ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.