ലക്‌നൗ: കള്ളപ്പണത്തിന്റെ ഏറ്റവും വലിയ നേട്ടക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാല.നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയ ശേഷം അദ്ദേഹം സ്വന്തം കൈവശമുള്ള കള്ളപ്പണം വെളിപ്പിക്കുന്നത് ദാരിദ്ര്യക്ഷേമ പദ്ധതികളുടെ പേരിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഏത്ര രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല

ഇന്ത്യയിലെ കള്ളപ്പണത്തിന്റെ ഏറ്റവും വലിയ രക്ഷാധികാരിയും സൂക്ഷിപ്പുകാരനും മോദിയാണ്. ആദായനികുതി നിയമങ്ങളോടെല്ലാം അദ്ദേഹത്തിന്റെ അവഞ്ജയാണ്. ദരിദ്രര്‍ക്ക് വേണ്ടിയുള്ള ജനക്ഷേമ പദ്ധതികളുടെ പേര് പറഞ്ഞാണ് മോദി ഇപ്പോള്‍ കൈവശമുള്ള കള്ളപ്പണമൊക്കെ വെളുപ്പിക്കുന്നത്, അദ്ദേഹം തുടര്‍ന്നു