യുവാക്കളെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേരളത്തിലെ മിക്ക കോളജുകളിലും പ്രദര്‍ശിപ്പിച്ചില്ല.
പ്രധാനമന്ത്രിയുടെ അഭിസംബോധന പ്രദര്‍ശിപ്പിക്കാന്‍ കോളജുകളില്‍ പ്രത്യേക സൗകര്യം ഒരുക്കണമെന്ന യുജിസി നിര്‍ദേശം പാലിക്കാതെയാണ് കോളജുകള്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാതിരുന്നത്.
അതേസമയം സര്‍വകലാശാലകളില്‍ സംപ്രേഷണം ചെയ്യണമെന്ന യു.ജി.സി നിര്‍ദേശം ലഭിച്ചില്ലെന്ന് കോളജുകള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ അഭിസംബോധന സംബന്ധിച്ച യുജിസി നിര്‍ദേശത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രസംഗം കേള്‍ക്കണമെന്നും വ്യക്തമാത്തിയിരുന്നു. ഈമാസം ഏഴാം തീയതിയാണ് യുജിസി സര്‍വകലാശാലകള്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസുകള്‍ വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്.

അതേസമയം, യുജിസി നിര്‍ദേശം രേഖാമൂലം ലഭിച്ചിട്ടില്ല. നിര്‍ദേശം യുജിസി വെബ്‌സൈറ്റിലാണ് അപ് ലോഡ് ചെയ്തത്. ഓണവിധിയായതിനാല്‍ യു.ജി.സി നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ടില്ല തുടങ്ങിയ ന്യായീകരണങ്ങളാണ് കോളജ് അധികൃതര്‍ ഉയര്‍ത്തുന്നത്.

അതേസമയം സംഭവത്തില്‍ പ്രതിഷേധവുമായി സംസ്ഥാന ബി.ജെ.പി രംഗത്തെത്തി.