തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്‌ഐ ആയ അനില്‍കുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30 മണിയോടു കൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31ാം നമ്പര്‍ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അയ്യന്തോള്‍ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കല്‍ ലീവിലായായിരുന്നു. മൃതദേഹം തൃശ്ശൂര്‍ ദയ ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.