X

‘എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പൊലീസ്, കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു’: വി ഡി സതീശന്‍

ഡിജിപി ഓഫീസ് മാര്‍ച്ചിനിടെ കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മൃഗീയമായി ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് അക്രമം നടന്നത്. എല്ലാത്തിനും കാലം കണക്ക് ചോദിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

‘വിദ്യാര്‍ഥി നേതാക്കളേയും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എംഎല്‍എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പൊലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടം.എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പൊലീസ് കെഎസ്‌യു പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓര്‍ക്കണം.’ എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

 

webdesk14: