മലപ്പുറം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ എംഎസ്എഫ് മലപ്പുറത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അക്രമം. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എംഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. എം ഫവാസിന് പൊലീസ് അതിക്രമത്തില്‍ ഗുരുതര പരിക്കേറ്റു. എംഇഎസ് ആശുപത്രയില്‍ ചികിത്സയിലാണ് അദ്ദേഹം.

മാധ്യമപ്രവര്‍ത്തകനും പൊലീസ് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ ബി സതീഷ് കുമാറിന് തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാന വ്യാപകമായി എംഎസ്എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.