X

സഹകരണ സംഘം തിരഞ്ഞെടുപ്പ് ; പൊലീസ് തമ്മിലടി, എട്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍

സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ തമ്മിലടിച്ച സംഭവത്തില്‍ എട്ടു പേര്‍ക്ക് സസ്‌പെന്‍ഷന്‍.
ജി.ആര്‍ അജിത്ത്, ഹരിലാല്‍ ആര്‍.ജി, ശോഭന്‍ പ്രസാദ്, മിനിമോള്‍ എം.എസ്, ഷീജ ദാസ്, രഞ്ജിത്, സനല്‍ കുമാര്‍, അനില്‍ കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. . എട്ടു പേര്‍ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.തിരിച്ചറിയല്‍ കാര്‍ഡ് വിതരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇവര്‍ ഏറ്റുമുട്ടിയത്.

സഹകരണ സംഘം തിരഞ്ഞെടുപ്പ് ജൂണ്‍ 27നു നടക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും വോട്ടിങ്ങിന് അനുവാദം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം വൈകുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ആരോപണം. നാലായിരത്തോളം അപേക്ഷകരില്‍ 600 പേര്‍ക്ക് മാത്രമാണ് കാര്‍ഡ് ലഭിച്ചത്. വിതരണത്തിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും ഭൂരിഭാഗം പേര്‍ക്കും കാര്‍ഡ് നല്‍കാത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇടത് നീക്കമാണെന്നും ആരോപിച്ചു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് എആര്‍ ക്യാംപില്‍ വച്ച് നേരിയ സംഘര്‍ഷമുണ്ടായത്.

web desk 3: