ആലപ്പുഴ: എസ് എഫ് ഐ കൂട്ടായ്മയില്‍ പങ്കെടുത്ത ജില്ലാ പോലീസ് അസോസിയേഷന്‍ സെക്രട്ടറിയും ചെങ്ങന്നൂര്‍ ട്രാഫിക്കിലെ സി പി ഒയുമായ വിവേകിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി എ എ ഷുക്കൂര്‍ ഡി ജി പിയ്ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം പന്തളത്ത് സംഘടിപ്പിച്ച പഴയകാല എസ് എഫ് ഐ കൂട്ടായ്മയിലാണ് സര്‍വ്വീസ് ചട്ടം ലംഘിച്ച് പോലീസുകാരന്‍ പങ്കെടുത്തത്. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സി പി ഒ ആയ വിവേക് രാഷ്ട്രീയപാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമായതിനാല്‍ നടപടിവേണമെന്ന് ഷുക്കൂര്‍ ആവശ്യപ്പെട്ടു.