X

ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്

ലഹരി ഉപയോഗിച്ച് പൊതുനിരത്തില്‍ കറങ്ങുന്നവരെ പൂട്ടാന്‍ ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പൊലീസ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്തിറക്കിയ യന്ത്രം വഴി പലരും കുടുങ്ങി. ലഹരി ഉയോഗിക്കുന്നവരെ പിടികൂടാനുള്ള പരിശോധനക്കിടെ ഒരു വാഹന മോഷ്ടാവും പൊലീസിന്റെ പിടിയിലായി.

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടികൂടാന്‍ ബ്രീത്ത് അനലൈസറുണ്ട്. എന്നാല്‍ ലഹരി ഉപോഗിച്ചെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. പൊലീസിന് മുന്നിലൂടെ ലഹരി ഉപയോഗിച്ചൊരാള്‍ കടന്നുപോയാല്‍ പോലും കണ്ടെത്താന്‍ പരിമിതിയുണ്ടായിരുന്നു. സംശയത്തിന്റെ അടിസഥാനത്തില്‍ ഒരാളെ കൊണ്ട് പോയി വൈദ്യപരിശോധന നടത്തി ഫലം ലഭിക്കണം.

ഇതിനുള്ള പരിഹാരമെന്നോണമാണ് ഉമിനീര്‍ പരിശോധനയില്‍ ലഹരി ഉപയോഗം കണ്ടെത്താനുള്ള മെഷീന്‍. സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെയ്ക്കും. അഞ്ച് മിനിറ്റ് കണ്ട് ഫലം അറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ ഉപയോഗിച്ച് തിരിച്ചറിയാം.

webdesk14: