X

പൊന്നാനിയില്‍ യു.ഡി.എഫ് തരംഗം

മലപ്പുറം: പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനൊപ്പമാണ് വോട്ടര്‍മാര്‍. ഇടതിന്റെ മുനകള്‍ ഒടിച്ച് എങ്ങും യു.ഡി.എഫ് തരംഗം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ആവേശവും പ്രതീക്ഷയും വാനോളമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗോദയില്‍ മുന്നേറുമ്പോള്‍ ഒപ്പം പിന്തുണയര്‍പ്പിച്ച് വോട്ടര്‍മാര്‍, ബഷീറിന്റെ റോഡ്‌ഷോയും പര്യടനവും ജനങ്ങളേറ്റെടുത്തു. ഓരോ സ്ഥലത്തും ബഷീറിനു ലഭിച്ചത് രാജോചിതമായ വരവേല്‍പ്പ്. തീരദേശ മേഖലയില്‍ ബഷീര്‍ നടത്തിയ പടയോട്ടത്തെ മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ബഷീറിന്റെ ഭൂരിപക്ഷം വര്‍ധിക്കണമെന്ന് ഓരോ വോട്ടറും ആഗ്രഹിക്കുന്നുവെന്ന് പര്യടനങ്ങള്‍ തെളിയിച്ചു. പ്രചാരണത്തില്‍ തുടക്കം മുതലേ യു.ഡിഎഫ് ചടുലതയോടെ ചുവടുകള്‍വെച്ചു.
പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ബൂത്ത് കണ്‍വന്‍ഷനുകള്‍ നടന്നു. തുടര്‍ന്ന് നിയോജകമണഡലം കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ഒന്നാം ഘട്ട ഗ്രഹസമ്പര്‍ക്ക പരിപാടിയും പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ റൂട്ട് തിരിച്ചുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഈആഴ്ച്ച തുടങ്ങുകയാണ്. ഇതിനകം കാമ്പസുകളിലും വിവിധ സ്ഥാപനങ്ങളിലും പ്രമുഖനേതാക്കളെയും സന്ദര്‍ശിച്ച ബഷീര്‍ ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങി. എവിടെയും ഒരു പരിചയപ്പെടുത്തലിന്റെയോ മുഖവുരയുടെയോ ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് ബഷീര്‍, അവരുടെ ഹൃദയങ്ങളിലാണ് ബഷീര്‍ കുടികൊള്ളുന്നത്. ലോക്‌സഭയില്‍ ബഷീറിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പൊന്നാനി കൂടുതല്‍ തിരിച്ചറിയുന്നു. ലോക്‌സഭിയില്‍ ബഷീര്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ വോട്ടര്‍മാരില്‍ ഏറെ മതിപ്പും സ്വീകാര്യതയും ഉണ്ടാക്കി. നിരവധി സ്വകാര്യ ബില്ലുകള്‍ ബഷീര്‍ ലോകസഭയില്‍ കൊണ്ടുവന്നു. ന്യൂനപക്ഷങ്ങള്‍ വേട്ടയാടിയപ്പോള്‍ അവിടെ ബഷീര്‍ കുതിച്ചെത്തി. അവര്‍ക്ക് സാന്ത്വനമായി. കുപ്രചാരണങ്ങളും കുതന്ത്രങ്ങളും നടത്തിയാണ് ഇടത് പ്രചാരണം. ഇതിനെയെല്ലാം മറികടക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിനു കഴിയുന്നു. പണക്കാരനെയാണ് സി.പി. എം ഇവിടെ ഇറക്കിയത്. രാഹുലിനു വോട്ട് ചോദിച്ച് സി.പി.എം സ്ഥാനാര്‍ത്ഥി അന്‍വര്‍ വെട്ടിലുമായി. സ്വതന്ത്ര ലേബലില്‍ ഇറക്കിയ അന്‍വറിനു സത്യവാങ്മൂലത്തില്‍ നല്‍കിയത് 50 കോടി രൂപയുടെ ആസ്തിയുണ്ടന്നാണ്. കൂടാതെ ക്രിമിനല്‍ കേസുമുണ്ട്. ജനാധിപത്യം പണാധിപത്യത്തിനു കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പൊന്നാനിയിലെങ്ങും. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മികവിലും തികവിലും സാധാരണക്കാരനായും ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന സിറ്റിംഗ് എം.പി മതി തങ്ങള്‍ക്കെന്ന് വോട്ടര്‍മാര്‍ ഏറ്റുപറയുന്ന പൊന്നാനിയില്‍ സിപിഎം വ്യാമോഹങ്ങള്‍ തകര്‍ന്നടിയുകയാണ്. പൊന്നാനിയില്‍ വെച്ചാണ് എ. വിജയരാഘവന്‍ രമ്യഹരിദാസിനെതിരെ വ്യക്തിഹത്യ നടത്തിയത്. വിജയരാഘവന്റെ പൊന്നാനി പ്രസംഗം ഇടതുമുന്നണിക്ക് പുലിവാലായി. ഇടതിനെതിരായ വികാരമാണ് പ്രസംഗം ഉണ്ടാക്കിയത്. മുസ്‌ലിംലീഗ് നേതാക്കളെയും ഉന്നം വെച്ച് നടത്തിയ മോശം പരാമര്‍ശത്തോടെ വിജയരാഘവനും സിപിഎമ്മും ഒറ്റപ്പെട്ടു. വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വിജയരാഘവന്‍ വ്യക്തിഹത്യാ പ്രസംഗത്തിനു പൊന്നാനിയെ തെരഞ്ഞെടുത്തത് ബോധപൂര്‍വമാണ്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. പൊന്നാനിയില്‍ ഇടതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രസംഗം ഉണര്‍ത്തിയത്. പൊന്നാനിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ആവേശമാണ് കാണുന്നതെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആയിരങ്ങളാണ് റോഡ് ഷോയില്‍ ഓരോ കേന്ദ്രത്തിലും പങ്കെടുക്കുന്നത്. വോട്ടര്‍മാര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്. മതേതരത്വത്തീന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ള മത്സരമാണിതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുകയാണ്. പ്രായമായവരും യുവാക്കളും എല്ലാം യുഡിഎഫ് വിജയത്തിനു രംഗത്തുണ്ട്. രാഹുലിന്റെ വയനാട് പ്രവേശം ഉണ്ടാക്കിയ ആവേശം ചെറുതല്ല. യു.ഡി,എഫ് കാറ്റ് ആഞ്ഞുവീശുകയാണ് കേരളത്തിലെങ്ങും. ബഷീര്‍ പറഞ്ഞു, തിരൂരങ്ങാടി. താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, തൃത്താല, കോട്ടക്കല്‍, മണഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക് സഭാ മണ്ഡലം.

web desk 1: