Culture
പൊന്നാനിയില്‍ യു.ഡി.എഫ് തരംഗം
മലപ്പുറം: പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനൊപ്പമാണ് വോട്ടര്‍മാര്‍. ഇടതിന്റെ മുനകള്‍ ഒടിച്ച് എങ്ങും യു.ഡി.എഫ് തരംഗം. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ആവേശവും പ്രതീക്ഷയും വാനോളമായി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗോദയില്‍ മുന്നേറുമ്പോള്‍ ഒപ്പം പിന്തുണയര്‍പ്പിച്ച് വോട്ടര്‍മാര്‍, ബഷീറിന്റെ റോഡ്‌ഷോയും പര്യടനവും ജനങ്ങളേറ്റെടുത്തു. ഓരോ സ്ഥലത്തും ബഷീറിനു ലഭിച്ചത് രാജോചിതമായ വരവേല്‍പ്പ്. തീരദേശ മേഖലയില്‍ ബഷീര്‍ നടത്തിയ പടയോട്ടത്തെ മത്സ്യത്തൊഴിലാളികള്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ബഷീറിന്റെ ഭൂരിപക്ഷം വര്‍ധിക്കണമെന്ന് ഓരോ വോട്ടറും ആഗ്രഹിക്കുന്നുവെന്ന് പര്യടനങ്ങള്‍ തെളിയിച്ചു. പ്രചാരണത്തില്‍ തുടക്കം മുതലേ യു.ഡിഎഫ് ചടുലതയോടെ ചുവടുകള്‍വെച്ചു.
പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ബൂത്ത് കണ്‍വന്‍ഷനുകള്‍ നടന്നു. തുടര്‍ന്ന് നിയോജകമണഡലം കണ്‍വന്‍ഷനുകള്‍ക്ക് ശേഷം ഒന്നാം ഘട്ട ഗ്രഹസമ്പര്‍ക്ക പരിപാടിയും പൂര്‍ത്തിയായി. പഞ്ചായത്തുകളില്‍ റൂട്ട് തിരിച്ചുള്ള സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഈആഴ്ച്ച തുടങ്ങുകയാണ്. ഇതിനകം കാമ്പസുകളിലും വിവിധ സ്ഥാപനങ്ങളിലും പ്രമുഖനേതാക്കളെയും സന്ദര്‍ശിച്ച ബഷീര്‍ ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങി. എവിടെയും ഒരു പരിചയപ്പെടുത്തലിന്റെയോ മുഖവുരയുടെയോ ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് ബഷീര്‍, അവരുടെ ഹൃദയങ്ങളിലാണ് ബഷീര്‍ കുടികൊള്ളുന്നത്. ലോക്‌സഭയില്‍ ബഷീറിന്റെ സാന്നിധ്യം അനിവാര്യമാണെന്ന് പൊന്നാനി കൂടുതല്‍ തിരിച്ചറിയുന്നു. ലോക്‌സഭിയില്‍ ബഷീര്‍ നടത്തിയ മിന്നുന്ന പ്രകടനങ്ങള്‍ വോട്ടര്‍മാരില്‍ ഏറെ മതിപ്പും സ്വീകാര്യതയും ഉണ്ടാക്കി. നിരവധി സ്വകാര്യ ബില്ലുകള്‍ ബഷീര്‍ ലോകസഭയില്‍ കൊണ്ടുവന്നു. ന്യൂനപക്ഷങ്ങള്‍ വേട്ടയാടിയപ്പോള്‍ അവിടെ ബഷീര്‍ കുതിച്ചെത്തി. അവര്‍ക്ക് സാന്ത്വനമായി. കുപ്രചാരണങ്ങളും കുതന്ത്രങ്ങളും നടത്തിയാണ് ഇടത് പ്രചാരണം. ഇതിനെയെല്ലാം മറികടക്കാന്‍ ഇ.ടി മുഹമ്മദ് ബഷീറിനു കഴിയുന്നു. പണക്കാരനെയാണ് സി.പി. എം ഇവിടെ ഇറക്കിയത്. രാഹുലിനു വോട്ട് ചോദിച്ച് സി.പി.എം സ്ഥാനാര്‍ത്ഥി അന്‍വര്‍ വെട്ടിലുമായി. സ്വതന്ത്ര ലേബലില്‍ ഇറക്കിയ അന്‍വറിനു സത്യവാങ്മൂലത്തില്‍ നല്‍കിയത് 50 കോടി രൂപയുടെ ആസ്തിയുണ്ടന്നാണ്. കൂടാതെ ക്രിമിനല്‍ കേസുമുണ്ട്. ജനാധിപത്യം പണാധിപത്യത്തിനു കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പൊന്നാനിയിലെങ്ങും. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മികവിലും തികവിലും സാധാരണക്കാരനായും ഇ.ടി മുഹമ്മദ് ബഷീര്‍ എന്ന സിറ്റിംഗ് എം.പി മതി തങ്ങള്‍ക്കെന്ന് വോട്ടര്‍മാര്‍ ഏറ്റുപറയുന്ന പൊന്നാനിയില്‍ സിപിഎം വ്യാമോഹങ്ങള്‍ തകര്‍ന്നടിയുകയാണ്. പൊന്നാനിയില്‍ വെച്ചാണ് എ. വിജയരാഘവന്‍ രമ്യഹരിദാസിനെതിരെ വ്യക്തിഹത്യ നടത്തിയത്. വിജയരാഘവന്റെ പൊന്നാനി പ്രസംഗം ഇടതുമുന്നണിക്ക് പുലിവാലായി. ഇടതിനെതിരായ വികാരമാണ് പ്രസംഗം ഉണ്ടാക്കിയത്. മുസ്‌ലിംലീഗ് നേതാക്കളെയും ഉന്നം വെച്ച് നടത്തിയ മോശം പരാമര്‍ശത്തോടെ വിജയരാഘവനും സിപിഎമ്മും ഒറ്റപ്പെട്ടു. വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. വിജയരാഘവന്‍ വ്യക്തിഹത്യാ പ്രസംഗത്തിനു പൊന്നാനിയെ തെരഞ്ഞെടുത്തത് ബോധപൂര്‍വമാണ്. എന്നാല്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. പൊന്നാനിയില്‍ ഇടതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രസംഗം ഉണര്‍ത്തിയത്. പൊന്നാനിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ആവേശമാണ് കാണുന്നതെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആയിരങ്ങളാണ് റോഡ് ഷോയില്‍ ഓരോ കേന്ദ്രത്തിലും പങ്കെടുക്കുന്നത്. വോട്ടര്‍മാര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്. മതേതരത്വത്തീന്റെ വീണ്ടെടുപ്പിനു വേണ്ടിയുള്ള മത്സരമാണിതെന്ന് വോട്ടര്‍മാര്‍ തിരിച്ചറിയുകയാണ്. പ്രായമായവരും യുവാക്കളും എല്ലാം യുഡിഎഫ് വിജയത്തിനു രംഗത്തുണ്ട്. രാഹുലിന്റെ വയനാട് പ്രവേശം ഉണ്ടാക്കിയ ആവേശം ചെറുതല്ല. യു.ഡി,എഫ് കാറ്റ് ആഞ്ഞുവീശുകയാണ് കേരളത്തിലെങ്ങും. ബഷീര്‍ പറഞ്ഞു, തിരൂരങ്ങാടി. താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, തൃത്താല, കോട്ടക്കല്‍, മണഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക് സഭാ മണ്ഡലം.
india
വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍
ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
-
News23 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
-
kerala1 day agoഅറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചതിന് വടകര ഡിവൈഎസ്പിക്ക് സസ്പെന്ഷന്

