X

പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി

തിരുവനന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ഒളിച്ചോടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഉച്ചയോടെയാണ് പതിനേഴ് വയസുള്ള നാല് അന്തേവാസികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയത്.

നേരത്തേയും ഇതുപോലെ ഇവര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടി പോയിട്ടുണ്ട്. നിരവധി തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും ചില്‍ഡ്രന്‍സ് ഹോമിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കാത്തതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പൂജപ്പുര പോലീസ് കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

chandrika: