News
കോപ്പുകൂട്ടി കരുത്ത് കാട്ടാന്‍ ഇന്ത്യന്‍ സേന; അതിര്‍ത്തി കാക്കാന്‍ ‘പ്രളയ്’ മിസൈലും രംഗത്ത്
ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു അതിര്‍ത്തി കാക്കാന്‍ നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍

ഇന്ത്യന്‍ സേനയുടെ കരുത്ത് തെളിയിക്കുന്ന വാര്‍ത്തകളാണ് അടുത്ത ദിവസങ്ങളിലായി വരുന്നത്. ഇപ്പോള്‍ അഗ്നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. 150 മുതല്‍ 500 കിലോമീറ്റര്‍ കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള പ്രളയ് ബാലിസ്റ്റിക് മിസൈല്‍ ആണ് പ്രതിരോധ സേനയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നത്. അര്‍ധ ബാലിസ്റ്റിക് ഭൂതല മിസൈലാണ് പ്രളയ്. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെയാണ് സൈന്യത്തിന്റെ തീരുമാനം.
അതിര്‍ത്തി കാക്കാന്‍ നിര്‍മ്മിച്ച പ്രളയ് മിസൈലുകള്‍ ജനറല്‍ ബിപിന്‍ റാവതിന്റെ സ്വപ്ന പദ്ധതിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മിസൈല്‍ രണ്ടുതവണ പ്രളയ് വിജയകരമായി പരീക്ഷിച്ചിരുന്നു. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങള്‍ തകര്‍ക്കാന്‍ പ്രളയ് മിസൈലുകള്‍ക്ക് സാധിക്കുമെന്ന് പ്രതിരോധ സേനാ വൃത്തങ്ങള്‍ അറിയിച്ചു.
india
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
അഖിലേന്ത്യ മുസ്ലിം
പേര്‍സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ തെലങ്കാനയിലെ വാറങ്കലില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വഖഫ് നിയമമായ വഖഫ് ഭേദഗതി നിയമം 2025 ന് എതിരെ തെലങ്കാനയിലെ വാറങ്കലില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം നടന്നു.
ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) ആഭിമുഖ്യത്തില്‍ വാറങ്കലിലെ ഇസ്ലാമിയ കോളജ് ഗ്രൗണ്ടിലാണ് ‘സേവ് വഖഫ്, ഭരണഘടന സംരക്ഷിക്കുക’ എന്ന തലക്കെട്ടില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എഐഎംപിഎല്‍ബി പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനിയുടെ അധ്യക്ഷതയില്‍ നടന്ന പ്രകടനത്തില്‍ പതിനായിരത്തിലധികം പ്രതിഷേധക്കാര്‍ പങ്കെടുത്തു.
തെലങ്കാന മന്ത്രി കൊണ്ടാ സുരേഖ, മുന്‍ എംഎല്‍സി കൊണ്ടാ മുരളീധര്‍ റാവു, ഹൈദരാബാദ് എംപിയും എഐഎംഐഎം തലവനുമായ അസദുദ്ദീന്‍ ഒവൈസി, ആര്‍ജെഡി എംപി മനോജ് ഝാ, ആസാദ് സമാജ് പാര്‍ട്ടി-കാന്‍ഷിറാം തലവനും എംപിയുമായ ചന്ദ്രശേഖര്‍ ആസാദ്, എംഎല്‍എ നൈനി രാജേന്ദര്‍ റെഡ്ഡി എന്നിവര്‍ അതിഥികളായിരുന്നു.
‘… ഈ നിയമം (വഖഫ് നിയമം) ഉണ്ടാക്കിയത് മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയല്ല. മുസ്ലീം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. വഖഫ് ബോര്‍ഡിന് ഇത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല,’ ഒവൈസി എംപി പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ‘നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ട ചരിത്രപരമായ വഖഫ് സ്വത്തുക്കളുടെ രേഖകള്‍ മുസ്ലീങ്ങള്‍ക്ക് എവിടെ നിന്ന് ലഭിക്കും? സംഖ്യാ ശക്തിയുടെ ദുരുപയോഗം പ്രതിഫലിപ്പിക്കുന്ന വിവാദപരമായ ഒരു കറുത്ത നിയമം സര്‍ക്കാര്‍ നടപ്പിലാക്കി.’
മുസ്ലിം നേതാക്കളായ മൗലാന മുഹമ്മദ് അഹ്സന് അല്‍ ഹമൂമി നിസാമി ക്വദ്രി, ഡോ. മുഹമ്മദ് ഖാലിദ് മുബാഷിര്‍-ഉസ്-സഫര്‍, മൗലാന മുഹമ്മദ് ഷഫീഖ് അസ്ലം, മൗലാന ഹൈദര്‍ അനിസാര് ഹുസൈന്, മൗലാന മുഹമ്മദ് ബാ നയീം, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി, മൗലാന മുഹമ്മദ് ഗയാസ് അഹമ്മദ് റഷാദി ആബിദീന്‍ ഖാസ്മി മദനി, മുഹമ്മദ് സാദിഖ് അഹമ്മദ്, ഡോ.തല്‍ഹ മന്നാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
kerala
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു.

ചാവക്കാട് നിര്‍മാണം നടക്കുന്ന ദേശീയപാത 66ല്‍ മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ അടിപ്പാതയുടെ പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച ഭാഗത്ത് അമ്പത് മീറ്റര്‍ നീളത്തിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. കഴിഞ്ഞ മാസവും ഈ പാലത്തില്‍ അപകടം നടന്നിരുന്നു. നിര്‍മാണത്തിനിടെ പാലം ഇടിഞ്ഞ് ക്രെയിന്‍ റോഡിലേക്ക് വീണിരുന്നു. അതേസമയം പാലത്തില്‍ വിള്ളല്‍ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ വടക്കന്‍ കേളത്തില്‍ വ്യാപകമായി ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളലുണ്ടായി.
മലപ്പുറം കൂരിയാട് തിങ്കളാഴ്ച ഉച്ചയോടെയാണ് ആറുവരിപ്പാതയുടെ ഒരു ഭാഗവും സര്‍വിസ് റോഡും തകര്‍ന്നത്. അപകടത്തില്‍ രണ്ട് കാറുകള്‍ തകരുകയും നാല് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സര്‍വിസ് റോഡ് കനത്ത മഴയില്‍ തകര്‍ന്നു. ചെമ്മട്ടംവയലിലാണ് സര്‍വിസ് റോഡ് ഒരുഭാഗം പാടെ തകര്‍ന്നത്.
kerala
പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം: എസ്ഐക്ക് സസ്പെന്ഷന്
തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു.

തിരുവനന്തപുര പേരൂര്‍ക്കടയില്‍ ദലിത് യുവതിയുടെ മേല്‍ കള്ളക്കേസ് ചുമത്താന്‍ ശ്രമിച്ച പൊലീസിനെതിരെ നടപടിയെടുത്തു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസസന്നനെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ശുചിമുറിയിലെ വെള്ളം കുടിക്കാന്‍ പറഞ്ഞതും അസഭ്യം പറഞ്ഞതും എഎസ്ഐ ആണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് എഎസ്ഐക്കെതിരെ നടപടിയെടുത്തത്.
അതേസമയം സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനായി പേരൂര്‍ക്കട സ്റ്റേഷനിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പേരൂര്‍ക്കട സ്റ്റേഷന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു ഉദ്യോഗസ്ഥന് കൂടി തന്നെ അപമാനിച്ചതായി യുവതി ആരോപിച്ചിരുന്നു.
മാല മോഷ്ടിച്ചെന്ന വ്യാജ പരാതിയുടെ അടിസ്ഥനത്തിലാണ് നെടുമങ്ങാട് സ്വദേശിയായ യുവതിക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നത്. അതേസമയം പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ പൊലീസ് യുവതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്ഐആര്‍ പിന്‍വലിക്കുകയായിരുന്നു.
യുവതി ജോലിക്ക് നിന്നിരുന്ന വീട്ടിലെ സ്വര്‍ണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ് ഐ ഉള്‍പ്പടെയുള്ളവര്‍ യുവതിയോട് ക്രൂരമായി പെരുമാറിയത്.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket3 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala3 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍