‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍…’ സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും മറക്കാനാവാത്തതാണ് ഈ ഡയലോഗ്. ചിത്രം സന്ദേശം. ശ്രീനിവാസനും ജയറാമും പാര്‍ട്ടി ഭ്രമത്തില്‍ തകര്‍ത്തഭനയിച്ച ചിത്രം. പൊതുജനത്തെ ചിന്തിപ്പിച്ച് ചിരിപ്പിക്കുകയും ചിരിപ്പിച്ച് ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി സീനുകളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ സന്ദേശത്തില്‍ ബാലതാരമായി ക്യാമറക്കു മുന്നില്‍ വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു. പ്രശാന്തന്‍ കോട്ടപ്പള്ളിയായി അഭിനയിച്ച രാഹുല്‍ ലക്ഷ്മണ്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട ആ മുഖം ഇപ്പോള്‍ ഡോക്ടര്‍ എന്ന വേഷം ആടിത്തിമിര്‍ക്കുകയാണ്, അതും ജീവിതത്തില്‍.

untitled-1-copy

അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പാലിയേറ്റീവ് വിഭാഗത്തില്‍ തിരക്കുള്ള ഡോക്ടറാണ് രാഹുല്‍ ഇപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത രാഹുല്‍ ക്രീം ക്ലിനിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ്. ക്യാമറക്കു മുന്നില്‍ കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനുമൊക്കെ ആവശേം കൊണ്ട പ്രശാന്തന്‍ കോട്ടപ്പള്ളി പക്ഷെ ജീവിതത്തില്‍ ഇതുവരെ കൊടിപ്പിടിച്ചിട്ടില്ല. സിനിമയില്‍ ഉഴപ്പനായിരുന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ഉഴപ്പിയിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. കുഞ്ഞനിയന്റെ കൈയില്‍ നിന്ന് കൊടി വലിച്ചെറിഞ്ഞ പ്രഭാകരന്‍ കോട്ടപ്പള്ളി, പ്രകാശന്‍ കോട്ടപ്പള്ളി എന്നീ ചേട്ടന്മാരെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് രാഹുലിന്. അത്തരമൊരു സിനിമ ഇനി മലയാളത്തിലുണ്ടാവില്ലെന്നാണ് രാഹുല്‍ പറയുന്നത്.

untitled-2-copy

കഥാപാത്രങ്ങളെ അന്വശരമാക്കിയ പ്രതിഭകളുടെ വേര്‍പ്പാടാണ് അതിനു കാരണമായി രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. അവസരം ലഭിച്ചിട്ടും എം.ടിയുടെ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും താരം പങ്കുവെച്ചു.