X

പവീണ്‍ തൊഗാഡിയയുടെ പ്രഭാഷണത്തിന് അസമില്‍ വിലക്ക്

 

ഗുവാഹട്ടി: തീവ്ര ഹിന്ദു നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ പ്രഭാഷണത്തിന് അസമില്‍ വിലക്ക്. പുതുതായി രൂപവത്കരിച്ച ആന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എഎച്ച്പി) പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയ പങ്കെടുക്കുന്ന ഗുവാഹട്ടിയിലെ യോഗം അസം പൊലീസ് തടഞ്ഞു. സംസ്ഥാനത്തെ മതന്യൂനപക്ഷ സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നും വര്‍ഗീയ കലാപത്തിന് കാരണമായേക്കുമെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ പ്രസിഡന്റ് ഇന്നലെയായിരുന്നു ഗുവാഹട്ടിയില്‍ എഎച്ച്പി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പ്രത്യേക അനുമതിയില്ലാതെ എവിടെയും പ്രസംഗിക്കാന്‍ പാടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വിവിധ സ്ഥലങ്ങളില്‍ വളരെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അത്തരം പ്രഭാഷണങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം തടഞ്ഞത്. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. ജൂലായ് 17 മുതല്‍ രണ്ടു മാസത്തേക്ക് വിലക്ക് നിലനില്‍ക്കും.

chandrika: