Connect with us

Culture

പവീണ്‍ തൊഗാഡിയയുടെ പ്രഭാഷണത്തിന് അസമില്‍ വിലക്ക്

Published

on

 

ഗുവാഹട്ടി: തീവ്ര ഹിന്ദു നേതാവായ പ്രവീണ്‍ തൊഗാഡിയയുടെ പ്രഭാഷണത്തിന് അസമില്‍ വിലക്ക്. പുതുതായി രൂപവത്കരിച്ച ആന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ (എഎച്ച്പി) പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയ പങ്കെടുക്കുന്ന ഗുവാഹട്ടിയിലെ യോഗം അസം പൊലീസ് തടഞ്ഞു. സംസ്ഥാനത്തെ മതന്യൂനപക്ഷ സമുദായങ്ങളുടെ വികാരം വ്രണപ്പെടുത്തുമെന്നും വര്‍ഗീയ കലാപത്തിന് കാരണമായേക്കുമെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍ പ്രസിഡന്റ് ഇന്നലെയായിരുന്നു ഗുവാഹട്ടിയില്‍ എഎച്ച്പി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. പ്രത്യേക അനുമതിയില്ലാതെ എവിടെയും പ്രസംഗിക്കാന്‍ പാടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

വിവിധ സ്ഥലങ്ങളില്‍ വളരെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അത്തരം പ്രഭാഷണങ്ങള്‍ ന്യൂനപക്ഷ സമുദായങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ ഇടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം തടഞ്ഞത്. ക്രമസമാധാനം മുന്‍നിര്‍ത്തിയാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. ജൂലായ് 17 മുതല്‍ രണ്ടു മാസത്തേക്ക് വിലക്ക് നിലനില്‍ക്കും.

india

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണം: കോണ്‍ഗ്രസ് എം.പി ബിമോല്‍ അക്കോയിജം

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

Published

on

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണമെന്ന് ഇന്നര്‍ മണിപ്പൂര്‍ എം.പിയും ജെ.എന്‍.യു പ്രൊഫസറുമായ ബിമോല്‍ അക്കോയിജം. നിലവിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുന്ന സര്‍ക്കാരിനെയാണ് മണിപ്പൂരിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

ബിരേന്‍ സിങ്ങിന്റെ രാജി ബി.ജെ.പിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഗൗരവ് ഗോഗൊയ്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങള്‍ പരിഹരിക്കുന്നതിനുപകരം ബി.ജെ.പിയെ സംരക്ഷിക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തിയതെന്നും ഗോഗൊയ് പറഞ്ഞു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയൊന്നുമില്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആണ് ബിരേന്‍ സിങ് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്.കലാപബാധിതമായ മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടുമടങ്ങിയതിന് പിന്നാലെയായിരുന്നു രാജി.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബി.ജെ.പി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു

കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു.

Published

on

കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നല്‍കിയ കൊച്ചി ഓഫിസിലെ സെക്ഷന്‍ ഓഫിസര്‍ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. ജോലി ചെയ്യുന്നിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

കയര്‍ ബോര്‍ഡ് ഓഫിസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റിവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് കുടുംബം അറയിച്ചു.

ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.

Continue Reading

kerala

‘കിഫ്ബി വെന്‍റിലേറ്ററില്‍; എപ്പോള്‍ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളത്’: വി.ഡി.സതീശന്‍

സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു.

Published

on

കിഫ്ബി വെന്‍റിലേറ്ററിലെന്നും എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. കിഫ്ബിയുടെ മറവിൽ കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനത്ത് കിഫ്ബി സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്തു. കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കുറ്റപ്പെടുത്തി .

സംസ്ഥാനത്ത് തേനും പാലും ഒഴുക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച കിഫ്ബി ഇന്ന് ട്രിപ്പും ബുസ്റ്റും കൊടുത്ത് കിടത്തിയിരിക്കുന്ന അവസ്ഥയിലാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണനുമതി തേടിയ റോജി എം. ജോൺ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ജനങ്ങളുടെ ബാധ്യതയായി കിഫ്ബി മാറിയിരിക്കുകയാണെന്നും, കിഫ്ബിയുടെ മറവിൽ
കേരളത്തിൽ കെ. ടോൾ കൊണ്ടുവരുവാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കടത്തിന്‍റെ കാണാക്കയത്തിലേക്ക് കിഫ്ബി കേരളത്തെ എത്തിച്ചെന്നും സംസ്ഥാനത്തിന്‍റെ ബജറ്റിന് മുകളിലുള്ള ബാധ്യതയായി കിഫ്ബി മാറിയെന്നും പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. കിഫ്ബി വെന്‍റിലേറ്ററിലെന്നും
എപ്പോൾ ഓഫാക്കുമെന്നാണ് ഇനി അറിയാനുള്ളതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. പതിവുപോലെ കേന്ദ്രത്തെ പഴിചാരി തടിയൂരുവാനുള്ള ശ്രമമാണ് ധനമന്ത്രി കിഫ്ബി വിഷയത്തിലും സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് അവതരണനുമതി നിഷേധിച്ചതിനെ തുടർന്ന് ശക്തമായ വാദമുഖങ്ങൾ ഉയർത്തിയ ശേഷം പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

Continue Reading

Trending