അഹമ്മദാബാദില്‍ അനിശ്ചിത കാല നിരഹാരത്തിനൊരുങ്ങുകയാണ് മുന്‍ വി.എച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. അതേസമയം നാളെ നിരാഹാര സമരം തുടങ്ങാനിരിക്കെ പ്രാധാനമന്ത്രിക്കെതിരായ ആക്രമണവും അദ്ദേഹം ശക്തമാക്കി. നമ്മുടെ പെണ്‍കുട്ടികള്‍ ഇവിടെ അരക്ഷിതരാണ്. പക്ഷെ പ്രധാനമന്ത്രി വിദേശത്ത് ടൂറിലാണ്.

വി.എച്.പി വാക്താവായ മറ്റൊരു നേതാവ് കൂടി സംഘടന വിട്ട് പ്രവീണ്‍ തൊഗാഡിയക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഗുജറാത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും ഈ തീപ്പൊരി നേതാവിനൊപ്പമാണെന്നും അദ്ദേഹം പറയുന്നു.

നമ്മുടെ സൈനികര്‍ അതിര്‍ത്തികളില്‍ സുരക്ഷിതരല്ല, കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു, നമ്മുടെ മക്കള്‍ വീടുകളില്‍ സുരക്ഷിതരല്ല എങ്കിലും നമ്മുടെ പ്രധാനമന്ത്രി വിദേശ യാത്രയിലാണ്. സ്വീഡന്‍, യു.കെ രാജ്യങ്ങളിലെ അഞ്ചു ദിവസത്തെ പര്യടനത്തിനായി മോദി ഇന്നു യാത്ര തിരിച്ചു.