india
നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വി.എച്ച്.പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം
കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദൾ പ്രവർത്തകർക്ക് അറസ്റ്റിന് പിന്നാലെ ജാമ്യം. എട്ട് പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നാഗ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 3000 രൂപ കെട്ടിവെച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാഗ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കേസിൽ പിടിയിലായ ഖാനെ വെള്ളിയാഴ്ച വരെ കോടതി റിമാൻഡ് ചെയ്തിരുന്നു.
അതേസമയം, ഔറംഗസീബിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് ആർ.എസ്.എസിന്‍റെ ദേശീയ പ്രചാരണ ചുമതലയുള്ള നേതാവ് സുനിൽ അംബേദ്കർ പറഞ്ഞിരുന്നു. ഔറംഗസീബിന്‍റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി നാഗ്പൂരിലുണ്ടായ സംഘർഷത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 21ന് ബംഗളൂരുവിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിൽ അംബേദ്കറുടെ വാക്കുകൾ.
300 വർഷം മുമ്പ് മരിച്ച ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടോയെന്നും ശവകുടീരം നീക്കേണ്ടതുണ്ടോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ‘ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ എന്നായിരുന്നു മറുപടി. ഒരു തരത്തിലുള്ള അക്രമവും സമൂഹത്തിന് നല്ലതല്ല എന്നായിരുന്നു നാഗ്പൂർ അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി.
india
പഞ്ചാബില്‍ ആയുധക്കടത്ത്; ആറുപേര്‍ പിടിയില്‍
ഇവരില്‍ നിന്നും ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പിടികൂടി.

ചണ്ഡീഗഡ്: പഞ്ചാബില്‍ അതിര്‍ത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറുപേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പിടികൂടി.
സോഷ്യല്‍ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് വിദേശ ഇടപാടുകാരുമായി ആയുധക്കടത്തിന് നേതൃത്വം നല്‍കിയതായി പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. അറസ്റ്റിലായ മറ്റു അംഗങ്ങള്‍ പര്‍ഗത് സിംഗ്, അജയ്ബീര്‍ സിംഗ്, കരണ്‍ബീര്‍ സിംഗ്, ശ്രീറാം സിംഗ്, ദിനേശ് കുമാര്‍ എന്നിവരാണ്.
രണ്ട് ആയുധങ്ങളുമായി അതിര്‍ത്തി കടന്നപ്പോള്‍ പര്‍ഗത് സിംഗ് പിടിയിലായി. ശേഷിക്കുന്നവര്‍ പിന്നീട് പിടിയിലായി. രോഹിത്തിനെ മൂന്ന് ആയുധങ്ങളുമായി ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആയുധവ്യാപാരത്തില്‍ നിന്നുള്ള പണം ഹവാല വഴി ഇന്ത്യയിലെത്തിച്ചതായും കണ്ടെത്തി. 5.75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ദിനേശ് കുമാറും പിടിയിലായി.
പിടിച്ചെടുത്ത ആയുധങ്ങള്‍: ഗ്ലോക്ക് 9എംഎം, 3 പിഎക്സ്5 പോയിന്റ് 3 ബോര്‍, പോയിന്റ് 32 ബോര്‍, പോയിന്റ് 30 ബോര്‍. സംഘത്തിലെ മറ്റുള്ളവരുടെ അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
india
കാഠ്മണ്ഡുവില്‍ കുടുങ്ങിയ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും
നേപ്പാളിലെ ജെന്‍സി പ്രതിഷേധം, സംഘര്‍ഷങ്ങള്‍ നിലയ്ക്കുന്നതിനോടൊപ്പം ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ കുടുങ്ങിയ 40 അംഗ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും. സംഘം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായാണ്. കാഠ്മണ്ഡുവില്‍ നിന്ന് അവര്‍ വിമാനം ഉപയോഗിച്ച് ബംഗളൂരുവിലേക്ക് എത്തും. പോഖ്രയിലേക്കുള്ള യാത്രക്കിടെ ഉണ്ടായ പ്രതിഷേധം രൂക്ഷമായതിനാല്‍ ഗോശാലയില്‍ സംഘം കുടുങ്ങി. മലയാളി സംഘം കഴിഞ്ഞ തിങ്കളാഴ്ച നേപ്പാളില്‍ എത്തിയിരുന്നു.
അതേസമയം, നേപ്പാളിലെ ജെന്‍സി പ്രതിഷേധം, സംഘര്‍ഷങ്ങള്‍ നിലയ്ക്കുന്നതിനോടൊപ്പം ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുഷീല കര്‍ക്കി, ഇലക്ട്രിസിറ്റി അതോറിറ്റി മുന്‍ എംഡി കുല്‍മന്‍ ഗിസിങ്, കാഠ്മണ്ഡു മേയര്‍ ബലേന്‍ ഷാ എന്നിവരാണ് പരിഗണനയില്‍.
പ്രതിഷേധത്തിനിടെ ഇതുവരെ 30 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധക്കാര്‍ തീയിട്ട സുപ്രിം കോടതിയും ബാങ്കുകള്‍ തുടങ്ങിയവ ഘട്ടംഘട്ടമായി തുറക്കും. സംഘര്‍ഷ സാഹചര്യത്തെ കണക്കിലെടുത്ത് ത്രിഭുവന്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതായി പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ അറിയിച്ചു.
india
മലയാളി സമ്പന്നരുടെ പട്ടികയില്‍ ജോയ് ആലുക്കാസ് ഒന്നാമന്‍, യൂസുഫലി രണ്ടാം സ്ഥാനത്ത്
5.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 749-ാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി രണ്ടാമതും, 4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 998-ാം സ്ഥാനത്തെത്തിയ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍കിയും പട്ടികയില്‍ മൂന്നാമതുമാണ്.

കൊച്ചി: ഫോബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് ലിസ്റ്റില്‍ മലയാളികളില്‍ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ജോയ് ആലുക്കാസ്. 6.7 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ അദ്ദേഹം 566-ാം സ്ഥാനത്താണ്. 5.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 749-ാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലി രണ്ടാമതും, 4 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ 998-ാം സ്ഥാനത്തെത്തിയ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍കിയും പട്ടികയില്‍ മൂന്നാമതുമാണ്.
3.9 ബില്യണ്‍ ഡോളറുമായി ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 1015-ാം സ്ഥാനത്തും, കല്യാണ്ജ്വല്ലേഴ്സ് എം.ഡി. ടി.എസ്. കല്യാണരാമന്‍ 1102-ാം സ്ഥാനത്തും, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 1165-ാം സ്ഥാനത്തും, കെയ്ന്‍സ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണന്‍ 1322-ാം സ്ഥാനത്തുമാണ്.
ന്യൂയോര്‍ക്കില്‍, ലോക സമ്പന്നരുടെ പട്ടികയില്‍ വന്‍ മാറ്റം: ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, 393 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌കിനെ മറികടന്ന് ഒന്നാമനായി. 385 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി. ഒറാക്കിള്‍ ഓഹരിവില കുതിച്ചുയര്‍ന്നതാണ് എലിസണെ മുന്നിലെത്തിച്ചത്. ഒരു വര്‍ഷത്തോളം ഒന്നാം സ്ഥാനത്ത് നിലനിന്ന മസ്‌ക് ഇപ്പോള്‍ രണ്ടാമതാണ്.
81 കാരനായ എലിസണ്‍, ഒറാക്കിളിന്റെ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്. ക്ലൗഡ് സേവനങ്ങള്‍ക്ക് ഉണ്ടായ വലിയ ആവശ്യം ഓഹരികള്‍ക്ക് 45% ഉയര്‍ച്ച നല്‍കുകയും പിന്നീട് വീണ്ടും 41% കൂടി ഉയരുകയും ചെയ്തതായി റിപ്പോര്‍ട്ട്. മറുവശത്ത് ടെസ്ല ഓഹരികള്‍ക്ക് ഈ വര്‍ഷം 13% ഇടിവുണ്ടായി.
-
kerala3 days ago
പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പൊലീസില്‍ നിന്ന് പുറത്താക്കി; കുറ്റവിമുക്തനാക്കപ്പെട്ട് തിരിച്ചെടുക്കാന്‍ ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം
-
News3 days ago
നേപ്പാളില്‍ കലാപം; പ്രസിഡന്റിന്റെയും മന്ത്രിമാരുടേയും വീടുകള്‍ അഗ്നിക്കിരയാക്കി
-
News3 days ago
ജെന്‍ സി പ്രക്ഷോഭം: നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി രാജിവെച്ചു
-
kerala3 days ago
കണ്ണൂരില്‍ ബോംബ് സ്ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം
-
News3 days ago
നേപ്പാള്‍ ജെന്‍ സി പ്രക്ഷോഭം; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു
-
kerala3 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു