X

ട്രെയിന്‍ യാത്രകളില്‍ ടികെറ്റ് മുന്‍കൂട്ടി എടുക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്ലനാകാറില്ല…

പി എം മുനീബ് ഹസന്‍

ബസ് യാത്രയില്‍ വിശിഷ്യ കെ എസ് ആര്‍ ടി സി യില്‍ ചില്ലറ ഇല്ലേല്‍ പിന്നെ ഇറങ്ങുമ്പോള്‍.. തുടങ്ങി കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും.. നമ്മള്‍ ഇറങ്ങാനുള്ള തിരക്കില്‍ മറന്നാല്‍ കാശ് പോയത് തന്നെ…
അങിനെ പലപ്പോഴും നഷ്ടം സംഭവിച്ചിട്ടുണ്ട് രാത്രി യാത്രകളിലാണ് കൂടുതലും സംഭവിക്കാറുള്ളത്.
കഴിഞ്ഞ ദിവസം ചന്ദ്രിക – ടാല്‍റോപ്പ് ബിസിനസ്സ് കണ്‍സള്‍ടന്റ് കോണ്‍ഫ്രന്‍സ് കഴിഞ്ഞു കാസറഗോഡ് നിന്നും മടങ്ങുമ്പോള്‍ കോഴിക്കോട് വരെ ആയിരുന്നു റിസര്‍വ് ചെയ്തത്. ബാഫഖി തങ്ങള്‍ സെമിനാര്‍ അനുബന്ധ തിരക്കുകളില്‍ നിന്നും നേരെ കാസര്‍ഗോഡ് യാത്രകാരണം വലിയ യാത്ര ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ടികെറ്റ് കുറ്റിപ്പുറത്തേക്ക് എക്സ്റ്റന്റ് ചെയ്തു അധിക ടികെറ്റ് തുക നല്‍കാന്‍ നോക്കിയപ്പോള്‍ അഞ്ഞൂറിന്റെ നോട്ട്.. ടി ടി ഇ യുടെ കയ്യില്‍ ചില്ലറ യില്ല അദ്ദേഹം ടികെറ്റ് നീട്ടി തന്നു നിലവിലെ സീറ്റ് തന്നെ അനുവദിച്ചു.
ബാക്കി പിന്നീട് തരാം എന്ന് പറഞ്ഞു.. അവസാനം കുറ്റിപ്പുറം എത്തി.. ഞാന്‍ ബാക്കിയുടെ കാര്യം മറന്നു പുറത്തിറങ്ങി..
പാര്‍ക്കിംഗ് എത്തിയപ്പോളാണ് ബാക്കി തുകയുടെ കാര്യം ഓര്‍മ്മ വന്നത്
തിരിച്ചു പ്ലാറ്റ് ഫോമില്‍ എത്തിയപ്പോളേക്കും ട്രെയിന്‍ നീങ്ങി തുടങ്ങി കിട്ടാനുള്ള തുകയെക്കാള്‍ ജീവന്‍ വിലയുള്ളത് കൊണ്ട് സഹസപ്പെടേണ്ട എന്ന് തീരുമാനിച്ചു നേരെ വീട് പിടിച്ചു.
വീട്ടില്‍ എത്തിയപ്പോള്‍ അപരിചിത നമ്പറില്‍ നിന്നും ഒരു കോള്‍ മുനീബ് ഹസന്‍ ആണോ…
അതെ..
നിങ്ങള്‍ കുറ്റിപ്പുറം ഇറങ്ങിയോ.
യെസ് ഇറങ്ങി
ഞാന്‍ ടി ടി ഇ യാണ്
ഓഹ്..
ഞാന്‍ ബാക്കി തരാന്‍ വിട്ടുപോയി.. സോറി
ഞാന്‍ റിസേര്‍വേഷന്‍ നമ്പറില്‍ നിന്നും വിളിച്ചു വാങ്ങിച്ചതാണ് നിങ്ങളുടെ നമ്പര്‍
ഗൂഗിള്‍ പേ നമ്പര്‍ അയക്കാമോ.
ഇതേ നമ്പറില്‍ തന്നെയാണ് ഗൂഗിള്‍ പേ.
അദ്ദേഹം ഉടനെ ഞാന്‍ ഇതില്‍ അയക്കാം ട്ടോ.
സാറുടെ പേര് എന്താണ്
സജു
…..
അതെ ഇന്നലെ മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രെസ്സില്‍ ടി ടി ആയിരുന്ന മനുഷ്യന്റെ പേരാണ് സജു.
തുകയുടെ വലിപ്പമല്ല അത് തിരിച്ചേല്‍പ്പിക്കാന്‍ അയാളെടുത്ത ശ്രമം.
അതിനെ എത്ര സെല്യൂട്ട് ചെയ്താലും മതി വരില്ല…

 

webdesk13: