രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയില്‍. ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി കൊച്ചിയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് കഴിഞ്ഞ ദിവസം തിരുവവന്തപുരം പൗരാവലിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി പറഞ്ഞിരുന്നു.
രണ്ട് ദിവസത്തെ സന്ദര്‍ശനിത്താനായാണ് രാഷ്ട്രപതി കേരളത്തിയിരിക്കുന്നത്. പള്ളിപ്പുറം ടെക്‌നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചിരുന്നു.