X

മുസ്‌ലിം യൂത്ത് ലീഗ് മഹാറാലിക്ക് ഒരുക്കങ്ങൾ; റാലി ജനുവരി 21 ന് കോഴിക്കോട്ട്

കോഴിക്കോട് : ‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ ‘ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ സമാപനത്തിനോടനുബന്ധിച്ച് ജനുവരി 21 ന് കോഴിക്കോട്ട് മഹാറാലി സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി ജില്ലാ തലങ്ങളിൽ നടന്ന് വരുന്ന യൂത്ത് മാർച്ചിൽ കേന്ദ്ര കേരള സർക്കാരുകൾക്കെതിരെ യുവജന രോഷം ഇരമ്പി. വിദ്വേഷ പ്രചാരകരും അഴിമതി ഭരണക്കാരുമായ കേന്ദ്ര-കേരള സർക്കാറുകൾക്കെതിരെ വലിയ ജനരോഷമുയർത്തിയാണ് ഓരോ യൂത്ത് മാർച്ചും സമാപിക്കുന്നത്. ജില്ലകളിലെ യുവജന പങ്കാളിത്തം ക്യാമ്പയിന്റെ കാലിക പ്രാധാന്യത്തെ വിളിച്ചോതുന്നതായി. യൂത്ത് മാർച്ച്‌ പ്രചാരണത്തിനൊപ്പം ജില്ലകളിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് മഹാറാലിക്കായി നടന്നത്. യൂത്ത് മാർച്ച്‌ സമാപിച്ച ജില്ലകളിൽ മഹാറാലി വിജയിപ്പിക്കുന്നതിനായ ഒരുക്കങ്ങൾ തുടങ്ങി. പ്രവർത്തകരെ കോഴിക്കോട് എത്തിക്കുന്നതിനായുള്ള വാഹനങ്ങൾ ബുക്ക്‌ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പഞ്ചായത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആരംഭിച്ചു.

വർഗ്ഗീയതയെ പ്രോൽസാഹിപ്പിച്ച് ദുർഭരണം മുഖമുദ്രയാക്കിയ സർക്കാറുകൾക്കെതിരെയുള്ള വലിയ യുവ ശബ്ദമായി മഹാറാലി മാറുമെന്നും മഹാറാലിയിൽ അരലക്ഷം പ്രവർത്തകൻമാർ അണിനിരക്കുമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു. ജനുവരി ഒന്നാം തിയ്യതിയിലെ പോസ്റ്റർ ഡേയോടെ മഹാറാലിയുടെതായ പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കീഴ്ഘടകങ്ങൾ ഇറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. 2ന് വൈകിട്ട് 3.30ന് മഹാറാലി വിജയത്തിനായുള്ള സംസ്ഥാന സംഘാടക സമിതി രൂപീകരണം യോഗം കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ചേരുമെന്നും നേതാക്കൾ അറിയിച്ചു.

webdesk14: