X

ലോക്സഭയിൽ പ്രതിഷേധം; 50 പ്രതിപക്ഷ എം.പിമാർക്കുകൂടി സസ്‌പെൻഷൻ

പാര്‍ലമെന്റിലെ അതിക്രമത്തില്‍ പ്രതിഷേധിച്ച 50 എം.പിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. കെ സുധാകരന്‍, ശശി തരൂര്‍, അടൂര്‍ പ്രകാശ്, അബ്ദുല്‍ സമദ് സമദാനി എന്നിവരെ അടക്കമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങളെ തിങ്കളാഴ്ച കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ലോക്‌സഭയിലും രാജ്യസഭയിലുമായി 78 പേരെയാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, എന്‍കെ പ്രേമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, കെ മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ലോക്‌സഭയില്‍ നിന്ന് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. കെ സി വേണുഗോപാല്‍, വി ശിവദാസന്‍, ജോസ് കെ മാണി എന്നിവരെയടക്കം പ്രതിപക്ഷ നേതാക്കളെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മൂന്ന് എംപിമാര്‍ക്ക് എതിരെ പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സസ്‌പെന്‍ഷന്‍ തുടരും. ബാക്കി ഉള്ളവര്‍ക്ക് ഈ സഭാ കാലയളവ് തീരുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

 

webdesk13: