X

ഇസ്ലാമാണെന്ന് അറിയാന്‍ വസ്ത്രം അഴിച്ച് ചില അടയാളങ്ങളൊക്കെ പരിശോധിക്കണം-വര്‍ഗീയ പരാമര്‍ശവുമായി ശ്രീധരന്‍പിള്ള

ആറ്റിങ്ങല്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാലാക്കോട്ട് ഇന്ത്യ നടത്തിയ ആക്രമണത്തെ പറ്റി സംസാരിക്കുമ്പോഴാണ് വര്‍ഗീയമായ പരാമര്‍ശം നടത്തിയത്. ‘ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം, ഡ്രസ്സെല്ലാം മാറ്റി നോക്കണമല്ലോ, അങ്ങനെ ചെയ്തിട്ട് വരണമെന്നാണ് ഇവര്‍ പറയുന്നത് ‘-എന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

പാകിസ്ഥാനെതിരെ ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ എത്ര പേര് കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് പരിശോധിക്കണമെന്ന് രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു. ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് ശ്രീധരന്‍പിള്ളയുടെ വിദ്വേഷ പ്രസംഗം.

web desk 1: